'ഇന്ത്യയിൽ മുസ്‍ലിംകൾ സുരക്ഷിതരാണെന്ന് കാന്തപുരം പറഞ്ഞത് ശരിയല്ല': ഹുസൈൻ മടവൂർ

''രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മുസ്‌ലിംകളും മറ്റ് ന്യൂനപക്ഷങ്ങളും ദലിതരും വലിയ പ്രയാസങ്ങൾ നേരിടുന്നു''

Update: 2026-02-21 08:45 GMT

കോഴിക്കോട്: ഇന്ത്യയിലെ മുസ്‌ലിംകള്‍ സുരക്ഷിതരാണെന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പ്രസ്താവന ശരിയല്ലെന്ന് കേരള നദ്‍വത്തുൽ മുജാഹിദീൻ (കെഎൻഎം) സംസ്ഥാന വൈസ് പ്രസിഡന്റ് ഹുസൈൻ മടവൂർ.

പ്രധാനമന്ത്രിയെ കാണാനോ ഭാവി ആവശ്യങ്ങൾക്കോ ആയി അങ്ങനെ പറയരുത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മുസ്‌ലിംകളും മറ്റ് ന്യൂനപക്ഷങ്ങളും ദലിതരും വലിയ പ്രയാസങ്ങൾ നേരിടുന്നുണ്ടെന്നും ഹുസൈന്‍ മടവൂര്‍ പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

' രണ്ട് വർഷം മുമ്പ് മണിപ്പൂരിൽ നടന്ന കലാപത്തിൽ ക്രൈസ്തവ സഹോദരങ്ങൾ വളരെയധികം പീഡിപ്പിക്കപ്പെട്ടു. അവിടുത്തെ ആരാധനാലയങ്ങൾ നശിപ്പിക്കപ്പെട്ടു. അസമിലെ മുഖ്യമന്ത്രി തന്നെ ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളെ പുറത്താക്കണമെന്ന് ആവശ്യപ്പെടുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പള്ളികളും വീടുകളും തകർക്കപ്പെടുന്നു. ഇത്തരം സാഹചര്യങ്ങൾ നിലനിൽക്കുമ്പോൾ നമ്മൾ സുരക്ഷിതരാണെന്ന് പറയുന്നത് ശരിയല്ല'- അദ്ദേഹം വ്യക്തമാക്കി. 

Watch Video Report

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News