ചികിത്സ പിഴവ്; ഉഷ ജോസഫിന്റെ വയറിൽ കുടുങ്ങിയ ശസ്ത്രക്രിയ ഉപകരണം പുറത്തെടുത്തു

പുറത്തെടുത്ത ഉപകരണം അമ്പലപ്പുഴ പൊലീസിന് കൈമാറി

Update: 2026-02-21 10:38 GMT

കൊച്ചി: വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവിനെ തുടർന്ന് ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ ഉഷ ജോസഫിന്റെ ശസ്ത്രക്രിയ പൂർത്തിയായി. ഉഷയുടെ വയറ്റിൽ നിന്ന് ശസ്ത്രക്രിയ ഉപകരണം പുറത്തെടുത്തു. ഉപകരണം അമ്പലപ്പുഴ പൊലീസിന് കൈമാറി. രോഗിയുടെ നില തൃപ്തികരം എന്ന് ഡോക്ടർമാർ അറിയിച്ചു. കൊച്ചി അമൃത ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. രാവിലെ 10.30 ഓടു കൂടിയാണ് ശസ്ത്രക്രിയ ആരംഭിച്ചത്. പൊലീസ് അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് പുറത്തെടുത്ത ഉപകരണം പൊലീസിന് കൈമാറിയത്.

പുന്നപ്ര സ്വദേശിനി ഉഷ ജോസഫിൻറെ വയറ്റിലാണ് കത്രിക കുടുങ്ങിയത്. അഞ്ച് വർഷം മുൻപ് വണ്ടാനം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയക്കിടെയാണ് കത്രിക കുടുങ്ങിയത്. സ്‌കാനിങ്ങിനിടെയാണ് വയറ്റിനുള്ളിൽ കത്രിക കണ്ടെത്തിയത്. വിദഗ്ധ ചികിത്സയ്ക്കായി ഉഷയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Advertising
Advertising

2021 മേയിലാണ് പുന്നപ്ര സ്വദേശിനി ഉഷാ തോമസിന്റെ വയറ്റിലെ മുഴ വണ്ടാനം മെഡിക്കൽ കോളജിൽ നിന്ന് നീക്കം ചെയ്തത്. ശസ്ത്രക്രിയക്ക് ശേഷം നാളിതുവരെ കടുത്ത വേദനയാണ് അനുഭവിച്ചത്. അടുത്തുള്ള സ്വകാര്യ ക്ലിനിക്കുകളിൽ പോയി വേദനസംഹാരി കഴിക്കുകയായിരുന്നു പതിവ്. എന്നാൽ, കുറച്ച് ദിവസങ്ങൾക്ക് മുൻപ് വയറുവേദന കൂടുകയും മൂത്രത്തിലൂടെ രക്തം വരികയും ചെയ്തു. ഡോക്ടറുടെ നിർദേശപ്രകാരം വണ്ടാനം മെഡിക്കൽ കോളജിലേക്ക് പോയ ഉഷയോട് ചൊവ്വാഴ്ച ശസ്ത്രക്രിയ നടത്താമെന്ന് ഉറപ്പ് നൽകി. പിഴവ് പുറത്ത് പറയരുതെന്ന് ഡോക്ടർമാർ പറഞ്ഞതായും കുടുംബം ആരോപിച്ചു.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - ശരത് ഓങ്ങല്ലൂർ

Similar News