മഹിള കോൺഗ്രസ് മാർച്ചിന് നേരെ ജലപീരങ്കി; വീണാ ജോർജ് സ്ത്രീകൾക്ക് അപമാനമെന്ന് ജെബി മേത്തർ

ആരോഗ്യമന്ത്രിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചിലാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്

Update: 2026-02-21 08:33 GMT

തിരുവനന്തപുരം: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ചെയ്ത സ്ത്രീയുടെ വയറിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ പ്രതിഷേധിച്ച മഹിള കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. ആരോഗ്യമന്ത്രിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചിലാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്.

വളരെ പരിതാപകരമായ അവസ്ഥയിലൂടെയാണ് ആരോഗ്യ മേഖല കടന്ന് പോകുന്നതെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ പറഞ്ഞു. ഇത് ഒരു ഒറ്റപ്പെട്ട സംഭവം അല്ല. ,മന്ത്രി വീണാ ജോർജിന്റെ സമീപനം അംഗീകരിക്കാൻ ആവില്ല, മന്ത്രി സ്ഥാനത്ത് തുടരാൻ വീണയ്ക്ക് അർഹത ഇല്ല. വീണാ ജോർജ്ജ് സ്ത്രീകൾക്ക് അപമാനമാണെന്നും ജെബി മേത്തർ പറഞ്ഞു. കത്രിക മന്ത്രി രാജിവെക്കുക എന്ന പോസ്റ്റർ ഉയർത്തിയായിരുന്നു മഹിള കോൺഗ്രസ് പ്രതിഷേധം.

Full View

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News