പട്ടാമ്പി താലൂക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗർഭിണി മരിച്ചു

തൃത്താല മേഴത്തൂർ സ്വദേശിനി നൗഷിജ (29) ആണ് മരിച്ചത്

Update: 2026-02-21 10:00 GMT

പാലക്കാട്: പട്ടാമ്പി താലൂക് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ഗർഭിണി മരിച്ചു.തൃത്താല മേഴത്തൂർ സ്വദേശിനി 29 കാരി നൗഷിജ ആണ് മരിച്ചത്. മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. ഫെബ്രുവരി പതിനാറിനാണ് 9 മാസം ഗർഭിണിയായ നൗഷിജയെ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 20 നു കാലത്ത് പത്തരയ്ക്ക് ശ്വാസ തടസ്സവും രക്തസ്രാവവും ഉണ്ടായതിനെ തുടർന്ന് വാണിയംകുളം പി.കെ ദാസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പി. കെ ദാസ് ആശുപത്രിയിൽ എത്തിച്ചു പരിശോധന നടത്തിയപ്പോൾ യുവതി മരിച്ചിരുന്നു.

തൃശ്ശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. സഹോദരന്റെ പരാതിയിൽ തൃത്താല പൊലീസ് കേസെടുത്തിട്ടുണ്ട്. പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ നിന്ന് തന്നെ മരിച്ചിരുന്നോ ആംബുലൻസിൽ വച്ചാണോ മരണം എന്നതിൽ വ്യക്തതയല്ല. പട്ടാമ്പി താലൂക്ക് ആശുപത്രിയിലെ ചികിത്സാ പിഴവാണ് മരണകാരണം എന്നാണ് കുടുംബത്തിന്റെ ആരോപണം. രക്തസ്രാവവത്തിനും ശ്വാസതടസ്സത്തിനും പ്രാഥമികമായി ലഭിക്കേണ്ട ചികിത്സ ലഭിച്ചില്ലെന്നാണ് ആരോപണം.

Full View

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News