പുതിയ പിആർ തന്ത്രവുമായി സർക്കാർ; ജീവനക്കാരുടെ മൊബൈൽ നമ്പറിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശം

സർക്കാർ ജീവനക്കാരുടെ ഭവന നിർമ്മാണ അഡ്വാൻസ് പുനഃസ്ഥാപിച്ച കാര്യവും ഡിഎ,ഡിആർ പൂർണമായും അനുവദിച്ചതും സന്ദേശത്തിലുണ്ട്

Update: 2026-02-21 12:04 GMT

തിരുവനന്തപുരം: പുതിയ പിആർ തന്ത്രവുമായി സംസ്ഥാന സർക്കാർ. സർക്കാർ ജീവനക്കാരുടെ മൊബൈലിലേക്കാണ് മുഖ്യമന്ത്രിയുടെ പേരിൽ സന്ദേശം വരുന്നത്. ഡിഎ കുടിശ്ശിക തീർത്തത് ഓർമ്മിപ്പിച്ചാണ് ജീവനക്കാർക്ക് സന്ദേശം ലഭിക്കുന്നത്. സർക്കാറിന്റെ കരുതൽ തുടരും എന്നും സന്ദേശത്തിലുണ്ട്.

ഓരോ ജീവനക്കാരന്റേയും പേരെടുത്ത് പറഞ്ഞ് അഭിസംബോധന ചെയ്താണ് സന്ദേശം. കഴിഞ്ഞ ബജറ്റിലെ ഓരോ പ്രഖ്യാപനങ്ങൾ നടപ്പാക്കുകയാണ്. ജീവനക്കാർക്കും പെൻഷൻകാർക്കും ഡിഎ,ഡിആർ സർക്കാർ പൂർണമായും അനുവദിച്ചിരിക്കുന്നു. സർക്കാർ ജീവനക്കാരുടെ ഭവന നിർമ്മാണ അഡ്വാൻസ് പുനഃസ്ഥാപിച്ച കാര്യവും സന്ദേശത്തിൽ ഓർമിപ്പിക്കുന്നുണ്ട്. ജീവനക്കാരുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കാൻ ഈ സർക്കാർ എന്നും ഒപ്പമുണ്ട് എന്ന് പറഞ്ഞാണ് സന്ദേശം അവസാനിപ്പിക്കുന്നത്.

Full View

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News