വൃക്കയുടെ പ്രവർത്തനം സാധാരണ നിലയിലായില്ല; വി.എസിന്റെ നില ഗുരുതരമായി തുടരുന്നു
രക്തസമ്മർദ്ദവും സാധാരണ നിലയിലായിട്ടില്ലെന്നും മെഡിക്കൽ ബുള്ളറ്റിന്‍
Update: 2025-06-30 07:30 GMT
തിരുവനന്തപുരം:മുൻമുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍റെ നില ഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മർദ്ദവും വൃക്കയുടെ പ്രവർത്തനവും സാധാരണ നിലയിലായിട്ടില്ലെന്നും മെഡിക്കൽ ബുള്ളറ്റിനില്‍ പറയുന്നു.
നിലവിൽ ഐസിയുവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വി.എസ് അച്യുതാനന്ദന്റെ ചികിത്സ. .വി.എസ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് മകൻ അരുൺ കുമാർ അറിയിച്ചിരുന്നു.