'കേരള മുഖ്യമന്ത്രി നടന്നുവരുന്നു, ഉദ്ദേശിച്ചത് മുണ്ടുടുത്ത ആളെ': മുഖ്യമന്ത്രിയെ ട്രോളി വിടി ബൽറാം

സംസ്ഥാനത്തെ 'സൂപ്പര്‍ മുഖ്യമന്ത്രി' എന്നായിരുന്നു ശിവശങ്കറെ പ്രതിപക്ഷം വിശേഷിപ്പിച്ചിരുന്നത്. ഇതിന്റെ ചുവട്പിടിച്ചാണ് ബല്‍റാമിന്റെ ട്രോള്‍ പോസ്റ്റ്. പിണറായി വിജയന്‍, ശിവശങ്കര്‍, സ്വപ്ന സുരേഷ് എന്നിവര്‍ക്കൊപ്പമുള്ള പിണറായി വിജയന്റെ ചിത്രം പങ്കുവെച്ചായിരുന്നു വിടി ബല്‍റാമിന്റെ ട്രോള്‍

Update: 2022-01-05 05:35 GMT
Editor : rishad | By : Web Desk

മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറെ തിരിച്ചെടുക്കാന്‍ ഉദ്യോഗസ്ഥതല സമിതിയുടെ ശുപാര്‍ശക്ക് പിന്നാലെ ട്രോളുമായി കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം.

സംസ്ഥാനത്തെ 'സൂപ്പര്‍ മുഖ്യമന്ത്രി' എന്നായിരുന്നു ശിവശങ്കറെ പ്രതിപക്ഷം വിശേഷിപ്പിച്ചിരുന്നത്. ഇതിന്റെ ചുവട്പിടിച്ചാണ് ബല്‍റാമിന്റെ ട്രോള്‍ പോസ്റ്റ്.  പിണറായി വിജയന്‍, ശിവശങ്കര്‍, സ്വപ്ന സുരേഷ് എന്നിവര്‍ക്കൊപ്പമുള്ള പിണറായി വിജയന്റെ ചിത്രം പങ്കുവെച്ചായിരുന്നു വിടി ബല്‍റാമിന്റെ ട്രോള്‍. ബഹു. കേരള മുഖ്യമന്ത്രി നടന്നുവരുന്നു. ആ ചുവന്ന കരയുള്ള മുണ്ടുടുത്ത ആളെയാണ് ഉദ്ദേശിച്ചത് എന്നായിരുന്നു ബല്‍റാമിന്റെ ഫേസ്ബുക്ക് കുറിപ്പ്. 

Advertising
Advertising

സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുമായുള്ള ബന്ധത്തെത്തുടര്‍ന്ന് 2019 ജൂലായ് 14നാണ് എം.ശിവശങ്കറിനെ സസ്‌പെന്റ് ചെയ്തത്. അതേസമയം അദ്ദേഹത്തെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രിയാണ് തീരുമാനം എടുക്കുക. ശിവശങ്കറിനെതിരായ പ്രധാനപ്പെട്ട കേസുകളിലൊന്ന് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത ഡോളര്‍ കടത്ത് കേസാണ്.

ഈ കേസിന്റെ വിശദാംശങ്ങള്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മറ്റി കസ്റ്റംസില്‍ നിന്ന് തേടിയിരുന്നു. ഡിസംബര്‍ 30-നകം വിശദാംശങ്ങള്‍ നല്‍കാനാണ് ആവശ്യപ്പെത്. എന്നാല്‍ കസ്റ്റംസിന്റെ ഭാഗത്തുനിന്ന് ഒരുതരത്തിലുള്ള പ്രതികരണവും ഉണ്ടായിട്ടില്ല.  ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന ശുപാശ സമിതി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Full View 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News