വഖഫ് ബോർഡ് ചെയർമാന്‍ ഖുർആന്‍ ദുർവ്യാഖ്യാനം ചെയ്തെന്ന് ബഹാവുദ്ദീന്‍ നദ്‍വി

മതനിരാസവും നിരീശ്വരവാദവും അടിച്ചേല്പിക്കാന്‍ ആസൂത്രിതയമായ ശ്രമം നടക്കുന്നു.

Update: 2021-12-17 04:17 GMT
Editor : Suhail | By : Web Desk
Advertising

വഖഫ് ബോർഡ് ചെയർമാനും സി.പി.എം നേതാവുമായ ടി.കെ ഹംസ ഖുർആന്‍ ദുർവ്യാഖ്യാനം ചെയ്തെന്ന വിമർശവുമായി സമസ്ത നേതാവ് ബഹാവുദ്ദീന്‍ നദ്‍വി. മിശ്രവിവാഹത്തെ ന്യായീകരിക്കാനാണ് ഹംസ ഖുർആന്‍ ദുർവ്യാഖ്യാനം നടത്തിയതെന്ന് 'സുപ്രഭാത'ത്തിലെഴുതിയ ലേഖനത്തില്‍ നദ്‍വി പറഞ്ഞു. മതനിരാസവും നിരീശ്വരവാദവും അടിച്ചേല്‍പിക്കാന്‍ രാഷ്ട്രീയ പരിസരങ്ങളില്‍ ശ്രമം നടക്കുന്നതായും ലേഖനത്തില്‍ വിമർശനമുണ്ട്.

ഹിന്ദുക്കളെ വേദക്കാരായി പരിഗണിക്കാമെന്നും അവരെ വിവാഹം ചെയ്യുന്നത് ഇസ് ലാം അനുവദിക്കുന്നുണ്ടെന്നുമുള്ള ടി.കെ ഹംസയുടെ പ്രസ്താവനക്കെതിരെയാണ് സമസ്ത നേതാവ് ബഹാവുദ്ദീന്‍ നദ്‍വി സുപ്രഭാതത്തിലെഴുതിയ ലേഖനത്തിലൂടെ രംഗത്തു വന്നത്. മിശ്ര വിവാഹം നിഷിദ്ധമാണെന്നാണ് ഇസ്‍ലാമിക കാഴ്ചപ്പാടെന്ന് നദ്‍വി പറയുന്നു. ജൂത, ക്രൈസ്തവ മതക്കാരെ വിവാഹം കഴിക്കാന്‍ അനുമതിയുണ്ടെങ്കിലും കൃത്യമായ വ്യവസ്ഥകളുണ്ട്.

ഹിന്ദുമത വിശ്വാസികളും വേദക്കാരാണെന്ന ടി.കെ ഹംസയുടെ പ്രസ്താവന ഖുർആന്റെ ദുർവ്യാഖ്യാനമാണ്. മിശ്ര വിവാഹത്തെയും സ്വതന്ത്ര ലൈംഗികവാദത്തെയും പ്രോത്സാഹിപ്പിക്കുന്നതിന് ഖുർആനെയും ഹദീസിനെയും ദുർവ്യാഖ്യാനിക്കുന്നതെന്തിനെന്നും ലേഖനം ചോദിക്കുന്നു.

മതനിരാസവും നിരീശ്വരവാദവും അടിച്ചേല്പിക്കാന്‍ ആസൂത്രിതയമായ ശ്രമം രാഷ്ട്രീയ പരിസരങ്ങളില്‍ നടക്കുന്നുണ്ട്. ലിംഗ സമത്വത്തിന്റെ പേരില് ജന്റർ ന്യൂട്രല് യൂനിഫോം നടപ്പാക്കാനുള്ള ശ്രമം ഇതിന്റെ ഉദാഹരണമാണ്. മതകീയ മൂല്യങ്ങളെ ഉച്ഛാടനം ചെയ്യാനും പടിഞ്ഞാറന്‍ മോഡല്‍ പുരോഗമനവാദം അടിച്ചേലപിക്കാനുമുള്ള ശ്രമങ്ങളെ പ്രതിരോധിക്കേണ്ടത് പണ്ഡിത ദൗത്യമാണ്. വിഷയം രാഷ്ട്രീയ നഷ്ടമുണ്ടാക്കുമെന്ന ഭീതിയില്‍ മൗനം ഭജിച്ചാല് സമൂഹം അധാർമികതയുടെ തമോഗർതത്തില്‍ അകപ്പെടുമെന്നും ബഹാവുദ്ദീന്‍ നദ്‍വി നീരീക്ഷിക്കുന്നു.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News