കള്ളാടി മണ്ണിടിച്ചൽ; മരണം മൂന്ന്, ഏഴ് പേരെ കാണാനില്ല

ഒരാളുടെ ആരോ​ഗ്യനില ​ഗുരുതരമാണ്. 18 പേരാണ് അപകടത്തിൽ പെട്ടതെന്ന് ഐ.സി ബാലകൃഷ്ണൻ എംഎൽഎപറഞ്ഞു

Update: 2026-07-07 10:44 GMT

വയനാട്: കള്ളാടി മണ്ണിടിച്ചിലിൽ മരണം മൂന്നായി. ഏഴു പേരെ കാണാനില്ല. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഒരാളുടെ ആരോ​ഗ്യനില ​ഗുരുതരമാണ്. 18 പേരാണ് അപകടത്തിൽ പെട്ടതെന്ന് ഐ.സി ബാലകൃഷ്ണൻ എംഎൽഎ പറഞ്ഞു. നിലവിൽ 8 പേരാണ് ചികിത്സയിലുള്ളത്. ചികിത്സയിൽ ഉള്ളവരിൽ ഒരു തോട്ടം തൊഴിലാളിയും ബാക്കി ഇതരസംസ്ഥാന തൊഴിലാളികളുമാണ് ഉള്ളത്. രക്ഷാപ്രവർത്തനത്തിനിടെ പരിക്കേറ്റ മേപ്പാടി എസ്ഐ സന്തോഷ് കുമാറിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.

മണ്ണ് മാറ്റി ​റോഡ് ​ഗതാ​ഗതം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തിയാണ് നടക്കുന്നത്. സ്ഥലത്തേക്ക് 15 ആംബുലൻസുകൾ‌ എത്തിയിട്ടുണ്ടെന്നും 20 ആംബുലൻസുകൾ കൂടി സ്ഥലത്തെത്തുമെന്നും മന്ത്രി കെ.മുരളീധരൻ പറഞ്ഞു. ഹിര കുമാർ (32), ദിലീപ് (19), സൂരജ് യാദവ് (25), സഞ്‌ജയ് താക്കൂർ (35), രജനീഷ് (27), തന്മയ് ഘോഷ് (28), കൂപമാൽ (ജയ) (37), കുഞ്ചു (39), ചുളിക്ക ഗവ എൽ.പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്. മണ്ണിടിച്ചിൽ നടന്ന പ്രദേശത്തുള്ള വീടുകളിലെ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റുന്നുണ്ട്.

മണ്ണിടിച്ചിലിൽ പ്രദേശവാസികൾ ആരെങ്കിലും അകപ്പെട്ടിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്ന് മന്ത്രി ടി.സിദ്ദീഖ് പറഞ്ഞു. മണ്ണ് മാറ്റണമെന്ന് നിർദേശം നൽകിയെങ്കിലും നിർമ്മാണ കമ്പനി പാലിച്ചില്ലെന്നും ടൗൺഷിപ്പിലെ മണ്ണ് നിർബന്ധമായി മാറ്റാൻ കർശന നിർദേശം നൽകിയിട്ടുണ്ടെന്നും പറഞ്ഞു. 226 മില്ലി മീറ്റർ മഴ രാവിലെ തന്നെ സ്ഥലത്ത് പെയ്തിട്ടുണ്ട്. അലർട്ടുകളിൽ പിശക് പറ്റിയോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News