സ്പായിൽ കയറി ​ഗുണ്ടാപിരിവ് ; മരട് അനീഷും കൂട്ടാളികളും റിമാൻഡിൽ

അങ്കമാലി കോടതിയാണ് റിമാൻഡ് ചെയ്തത്. സംഭവത്തിനുശേഷം മൈസൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കവേ തിങ്കളാഴ്ചയാണ് ഇവർ പിടിയിലായത്.

Update: 2026-07-07 12:41 GMT

കൊച്ചി: നെടുമ്പാശ്ശേരി സ്പായിൽ കയറി ​ഗുണ്ടാപിരിവും സ്ത്രീകൾക്ക് നേരെ അതിക്രമവും നടത്തിയ കേസിൽ അറസ്റ്റിലായ ഗുണ്ടാ നേതാവ് മരട് അനീഷിനെയും കൂട്ടാളികളെയും റിമാൻ‍‍ഡ് ചെയ്തു. അങ്കമാലി കോടതിയാണ് റിമാൻഡ് ചെയ്തത്. സംഭവത്തിനുശേഷം മൈസൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കവേ തിങ്കളാഴ്ചയാണ് ഇവർ പിടിയിലായത്. അനീഷിനൊപ്പം ഇയാളുടെ കൂട്ടാളികളായ അജിത്ത്, പ്രേം എന്നിവരും പിടിയിലായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ സെബിൻ ഒളിവിലാണ്

മരട് അനീഷിന്റെ ചിത്രം കാണിച്ച് കൂട്ടാളികളായ മൂന്നുപേരും ചേർന്ന് സ്പായിൽ നിന്ന് പണപ്പിരിവിന് ശ്രമിച്ചു എന്നാണ് കേസ്. സ്പായുടെ ഉടമയെ നെടുമ്പാശ്ശേരിയിലെ ഒരു റസ്റ്റോറന്റിൽ വിളിച്ചുവരുത്തി പ്രതിദിനം 4000 രൂപ വീതം നൽകിയില്ലെങ്കിൽ വർഷങ്ങളോളം ജയിൽ ശിക്ഷ കിട്ടാവുന്ന ലഹരി മരുന്ന് കേസുകളിൽ പെടുത്തുമെന്നാണ് പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു. 

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News