തിരുവന്തപുരത്ത് രണ്ടാം മെഡിക്കൽ കോളജ്; കേന്ദ്രസർക്കാർ അനുമതി തേടി കേരളം

കേന്ദ്ര ആരോഗ്യമന്ത്രിയിൽ നിന്നും ഉറപ്പ് ലഭിച്ചതായി ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു

Update: 2026-07-07 14:06 GMT

തിരുവനന്തപുരം: തലസ്ഥാനത്ത് രണ്ടാം മെഡിക്കൽ കോളജിന് കേന്ദ്ര സർക്കാറിന്റെ അനുമതി തേടി കേരളം. തിരുവനന്തപുരം ജനറൽ ആശുപത്രിയെയാണ് മെഡിക്കൽ കോളേജ് ആയി ഉയർത്തുക. കേന്ദ്ര ആരോഗ്യമന്ത്രിയിൽ നിന്നും ഉറപ്പ് ലഭിച്ചതായി ആരോഗ്യമന്ത്രി കെ.മുരളീധരൻ്റെ ഓഫീസ് അറിയിച്ചു.

കേന്ദ്രസഹായമായ 150 കോടി ഉടൻ അനുവദിക്കണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. എയിംസിനായി 10 സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. സാധ്യത പഠനം പൂർത്തിയാക്കി ഉടൻ എയിംസിനായി അനുമതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദയുമായി നടന്ന ഓൺലൈൻ യോഗത്തിലാണ് കേരളത്തിൻറെ ആവശ്യങ്ങൾ ഉന്നയിച്ചത്. 

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News