'സ്ത്രീകൾക്കെതിരായ അക്രമങ്ങളിൽ യൂ ടേൺ എടുക്കുന്നു'; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണവുമായി ഡബ്ല്യു.സി.സി

'നടിയെ ആക്രമണക്കേസ് വിജയിക്കുമെന്ന വിശ്വാസം തീരെ ഇല്ല'.തെളിവുകളെ തെളിവുകളായി കാണാൻ തയ്യാറാകാത്ത സാഹചര്യം ഐസ്‌ക്രീം പാർലർ കേസ് മുതലേ ഉണ്ടെന്നും ദീദി ദാമോദരൻ

Update: 2022-06-05 05:20 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഡബ്ല്യു.സി.സി രംഗത്ത്. സ്ത്രീകൾക്കെതിരായ അക്രമങ്ങളിൽ യൂ ടേൺ എടുക്കുന്നെന്നും പരാതികൾ അവഗണിക്കുന്നുവെന്നും ഡബ്ല്യു.സി.സി അംഗം ദീദി ദാമോദരൻ മീഡിയവണിനോട് പറഞ്ഞു. ഇക്കാരണങ്ങളാൽ പരാതികൾ മുഖ്യമന്ത്രുയെട ഓഫീസിലേക്ക് അയക്കുന്നത് നിർത്തി.കഴിഞ്ഞ സർക്കാറിന്റെ കാലത്ത് അതായിരുന്നില്ല സ്ഥിതിയെന്നും ദീദി പറഞ്ഞു.

മീഡിയവൺ ' എഡിറ്റോറിയലി'ലാണ് ദീദിയുടെ പ്രതികരണം. 'ആദ്യമൊക്കെ പരാതികൾക്ക് വിശദമായ മറുപടി ലഭിച്ചിരുന്നു. ഇപ്പോൾ പരാതി കിട്ടിയെന്ന അറിയിപ്പ് പോലും വരാതായി. ഡബ്ല്യു.സി.സിക്ക് ഇപ്പോഴും ധാരാളം പരാതികളാണ് കിട്ടുന്നുണ്ടെങ്കിലും ആ പരാതികൾ വനിതാ കമ്മീഷനാണ് ഇപ്പോൾ കൈമാറുന്നതെന്നും ദീദി പറഞ്ഞു.

Advertising
Advertising

നടിയെ ആക്രമണക്കേസ് വിജയിക്കുമെന്ന വിശ്വാസം തീരെ ഇല്ല.തെളിവുകളെ തെളിവുകളായി കാണാൻ തയ്യാറാകാത്ത സാഹചര്യം ഐസ്‌ക്രീം പാർലർ കേസ് മുതലേ ഉണ്ടെന്നും ദീദി പറഞ്ഞു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News