'രാഷ്ട്രീയത്തിലെ സൗഹൃദ അന്തരീക്ഷം തിരിച്ചു പിടിക്കണം': മാരാര്‍ പുസ്തക പ്രകാശന വേദിയില്‍ ജോണ്‍ ബ്രിട്ടാസ്

ജന്മഭൂമി റസിഡന്‍റ് എഡിറ്റര്‍ കെ.കുഞ്ഞിക്കണ്ണന്‍ രചിച്ച 'കെ.ജി.മാരാര്‍ മനുഷ്യപ്പറ്റിന്‍റെ പര്യായം' പുസ്തകം പ്രകാശന വേദിയില്‍ ബ്രിട്ടാസ്

Update: 2021-11-02 06:30 GMT
Editor : ijas

കണ്ണൂര്‍ ജയിലില്‍ കഴിയവെ ഒപ്പം ഉണ്ടായിരുന്ന മുസ്‍ലിം തടവുകാര്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ പാവിരിച്ച് നല്‍കിയ രാഷ്ട്രീയ സൗഹൃദത്തിനുടമയാണ് കെ.ജി മാരാരെന്ന് ജോണ്‍ബ്രിട്ടാസ് എം.പി. ഇന്ന് ആ രാഷ്ട്രീയ അന്തരീക്ഷം മാറി. വ്യക്തിപരമായ ആക്ഷേപം ഉയര്‍ത്തിയും കുടുംബങ്ങളെ വലിച്ചിഴച്ചും രാഷ്ട്രീയത്തെ മലീമസമാക്കുകയാണ്. രാഷ്ട്രീയത്തിലെ സൗഹൃദ അന്തരീക്ഷം തിരിച്ചു പിടിക്കണമെന്ന് ജന്മഭൂമി റസിഡന്‍റ് എഡിറ്റര്‍ കെ.കുഞ്ഞിക്കണ്ണന്‍ രചിച്ച 'കെ.ജി.മാരാര്‍ മനുഷ്യപ്പറ്റിന്‍റെ പര്യായം' പുസ്തകം പ്രകാശന വേദിയില്‍ ബ്രിട്ടാസ് പറഞ്ഞു.

Advertising
Advertising

ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്.ശ്രീധരന്‍പിള്ള പുസ്തക പ്രകാശനം നിര്‍വ്വഹിച്ച ചടങ്ങ് ആര്‍എസ്എസ് പ്രാന്ത സംഘചാലക് അഡ്വ കെ.കെ. ബാലറാം അദ്ധ്യക്ഷത വഹിച്ചു. ജനം ടിവി ചീഫ് എഡിറ്റര്‍ ജി.കെ. സുരേഷ് ബാബു പുസ്തകം പരിചയപ്പെടുത്തി. ബിജെപി ദേശീയ വൈസ്പ്രസിഡന്‍റ് എ.പി അബ്ദുല്ലക്കുട്ടി, ഗ്രന്ഥകര്‍ത്താവ് കെ.കുഞ്ഞിക്കണ്ണന്‍, ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് വി.വി. രാജേഷ്, ജന്മഭൂമി ന്യൂസ് എഡിറ്റര്‍ പി.ശ്രീ കുമാര്‍, ഇന്ത്യാ ബുക്ക്‌സ് എം.ഡി ടി പി സുധാകരന്‍ എന്നിവര്‍ സംസാരിച്ചു. ബിജെപി നേതാക്കളായ ഒ. രാജ ഗോപാല്‍, കെ.രാമന്‍പിള, പി.കെ.കൃഷ്ണദാസ്, പ്രൊഫ വി.ടി രമ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News