വെൽഫെയർ പാർട്ടിയുടെ എസ്.സി, എസ്.ടി അവകാശ സംരക്ഷണ പ്രക്ഷോഭം അജിത് യാദവ് ഉദ്ഘാടനം ചെയ്യും

എസ്.സി, എസ്.ടി സ്‌പെഷ്യൽ റിക്രൂട്ട്‌മെൻറ് സെൽ പുനഃസ്ഥാപിക്കുക, എയ്ഡഡ് - സ്വകാര്യ മേഖല സംവരണം നടപ്പിലാക്കുക, എസ്.സി/എസ്.ടി ഫണ്ട് തട്ടിപ്പ് തടയുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് പ്രക്ഷോഭം.

Update: 2022-03-22 15:55 GMT

എസ്.സി, എസ്.ടി മേഖലയിലെ ഭരണകൂട തട്ടിപ്പിനും ആസൂത്രിതമായ കൈകടത്തലിനും സംവരണ അട്ടിമറിക്കുമെതിരെ വെൽഫെയർ പാർട്ടി സെക്രട്ടറിയേറ്റിനു മുന്നിൽ സംഘടിപ്പിക്കുന്ന അവകാശ സംരക്ഷണ പ്രക്ഷോഭം മാർച്ച് 24ന് ദേശീയ സെക്രട്ടറി അജിത് യാദവ് ഉദ്ഘാടനം ചെയ്യും. എസ്.സി, എസ്.ടി സ്‌പെഷ്യൽ റിക്രൂട്ട്‌മെൻറ് സെൽ പുനഃസ്ഥാപിക്കുക, എയ്ഡഡ് - സ്വകാര്യ മേഖല സംവരണം നടപ്പിലാക്കുക, എസ്.സി/എസ്.ടി ഫണ്ട് തട്ടിപ്പ് തടയുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മാർച്ച് 24ന് രാവിലെ 10 മണി മുതൽ നടക്കുന്ന പ്രക്ഷോഭത്തിൽ വിവിധ സാംസ്‌കാരിക, രാഷ്ട്രീയ, സമുദായ നേതാക്കൾ പങ്കെടുക്കും.

Advertising
Advertising

ആദിവാസി - ദളിത് സമൂഹങ്ങളുടെ പുരോഗതിയെ തടയുന്ന ബോധപൂർവമായ ശ്രമങ്ങൾ ഉദ്യോഗസ്ഥരുടെയും ഭരണകൂടത്തിന്റെയും ഭാഗത്തു നിന്ന് നിരന്തരം ഉണ്ടാകുന്നുവെന്ന് പരിപാടിയുടെ കൺവീനർ കൂടിയായ വെൽഫെയർ പാർട്ടി സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി മിർസാദ് റഹ്‌മാൻ പത്രക്കുറിപ്പിൽ പറഞ്ഞു. കെ.കെ ബാബുരാജ്, സണ്ണി എം. കപിക്കാട്, ഇന്ത്യൻ ലേബർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എ.കെ സജീവ്, അനന്തു രാജ് (അംബേദ്കറൈറ്), വിനിൽ പോൾ, സതിശ്രീ ദ്രാവിഡ് (ആദിശക്തി സമ്മർ സ്‌കൂൾ), അഖിൽജിത് കല്ലറ (ബഹുജൻ യൂത്ത് മൂവ്‌മെന്റ്), വെൽഫെയർ പർട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് സുരേന്ദ്രൻ കരിപ്പുഴ, സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷെഫീഖ് തുടങ്ങിയവർ പ്രക്ഷോഭ പരിപാടിയിൽ പങ്കെടുക്കും.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News