'എൽഡിഎഫ് ആവശ്യപ്പെട്ടാൽ മത്സരിക്കും, നിലമ്പൂരിൽ അനുകൂല സാഹചര്യം'; തോമസ് മാത്യു

നിലമ്പൂരിലെ സ്ഥാനാർഥിക്കായി സിപിഎമ്മിൽ ചർച്ചകൾ സജീവമായി തുടരുകയാണ്

Update: 2025-05-28 11:27 GMT
Editor : ലിസി. പി | By : Web Desk

മലപ്പുറം: നിലമ്പൂരിലെ സ്ഥാനാർഥിക്കായി സിപിഎമ്മിൽ ചർച്ചകൾ സജീവം. സംസ്ഥാന സെക്രട്ടറിയേറ്റ് വെള്ളിയാഴ്ച ചേർന്ന് സ്ഥാനാർഥി കാര്യത്തിൽ അന്തിമ ധാരണയിലെത്തും. എല്‍ഡിഎഫ് പറഞ്ഞാൽ മത്സരിക്കാൻ തയാറാണെന്ന് സ്ഥാനാർഥി പരിഗണനയിലുള്ള പ്രൊഫ. തോമസ് മാത്യു  പറഞ്ഞു. നിലമ്പൂരിൽ എല്‍ഡിഎഫിന്  അനുകൂല സാഹചര്യമാണെന്നും തോമസ് മാത്യു മീഡിയവണിനോട് പറഞ്ഞു.1996 ലും 2011 ലും ആര്യാടൻ മുഹമ്മദിനെതിരെ എല്‍ഡിഎഫ്  സ്വതന്ത്രനായി മത്സരിച്ചത് തോമസ് മാത്യുവാണ്. 

അതിനിടെ, സംസ്ഥാന സെക്രട്ടറിയേറ്റംഗം എം. സ്വരാജ് മുതൽ ജില്ലാ പഞ്ചായത്തംഗം ഷെറോണ ജോയ് ഉൾപ്പെടെയുള്ളവർ പരിഗണനാ പട്ടികയിലുണ്ട്. ഒരു അപ്രതീക്ഷിത സ്ഥാനാർഥി ഉണ്ടാകുമെന്ന സൂചനയും സിപിഎം വൃത്തങ്ങൾ നൽകുന്നു.

Advertising
Advertising

ഇന്നലെ മണ്ഡലം കമ്മിറ്റിയിൽ പങ്കെടുത്ത സിപിഎം സംസ്ഥാന നേതാക്കൾ സ്ഥാനാർഥികമാകാൻ സാധ്യതയുള്ളവരുടെ പേരുകൾ ആരാഞ്ഞു. അനുകൂലവും പ്രതികൂലവും ആകാനിടയുള്ള ഘടകങ്ങളും വിലയിരുത്തി.

വെള്ളിയാഴ്ച നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് വിശദമായ ചർച്ച നടത്തി സ്ഥാനാർഥി പട്ടികക്ക് രൂപം നൽകും. പട്ടിക ജില്ലാ ഏരിയ കമ്മിറ്റികളിലേക്ക്പോയ ശേഷം അഭിപ്രായങ്ങളോടെ തിരിച്ചു വരും. അതിൽ സംസ്ഥാന നേതൃത്വം അന്തിമ തീരുമാനമെടുക്കും.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News