Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
പാലക്കാട്: വടക്കഞ്ചേരിയില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍തൃമാതാവ് അറസ്റ്റില്‍. തോണിപ്പാടം സ്വദേശി ഇന്ദിരയെ ആണ് ആലത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് കണ്ണമ്പ്രസ്വദേശി നേഘയെ ഭര്‍ത്താവ് പ്രദീപിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രദീപ് നേരത്തെ റിമാന്‍ഡിലായിരുന്നു. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം എന്നിവയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.