യുവതി വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍; സുഹൃത്ത് കസ്റ്റഡിയില്‍

മരണസമയം വീട്ടില്‍ ഉണ്ടായിരുന്ന സുഹൃത്തിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്

Update: 2026-07-13 17:57 GMT

പത്തനംതിട്ട: അടൂരില്‍ ഭര്‍തൃമതിയായ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. അടൂര്‍ കോട്ടമുകള്‍ ഷിനാസ് മന്‍സിലില്‍ ഷെഹനയെയാണ് (31) മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണസമയം വീട്ടില്‍ ഉണ്ടായിരുന്ന സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകീട്ടോടെയാണ് സംഭവം.

വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ് ഷെഹന. ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു. മരണസമയത്ത് വീട്ടിലുണ്ടായിരുന്ന ഏഴംകുളം സ്വദേശിയായ യുവാവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

വീട്ടില്‍ നിന്ന് ബഹളം കേട്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ ഷഹനയെ മരിച്ച നിലയില്‍ കാണുകയായിരുന്നു. ഈ സമയം വീട്ടില്‍ സുഹൃത്തുമുണ്ടായിരുന്നു. ഷെഹനയുടെ ശരീരത്തില്‍ നിന്ന് രക്തം വരുന്നുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഷെഹനയുടെ പോസ്റ്റ്‌മോര്‍ട്ടം നാളെ നടക്കും. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - Web Desk

contributor

Similar News