അട്ടപ്പാടിയിൽ ആദിവാസി യുവതി ജീപ്പിൽ പ്രസവിച്ചു

കരുവാര സ്വദേശി സൗമ്യയാണ് ജീപ്പിൽ പ്രസവിച്ചത്

Update: 2023-03-14 04:17 GMT
Editor : abs | By : Web Desk

പാലക്കാട്: അട്ടപ്പാടിയിൽ ആശുപത്രിയിലേക്ക് പോകുന്ന വഴിയിൽ ആദിവാസി യുവതി ജീപ്പിൽ പ്രവസിച്ചു. കരുവാര സ്വദേശി സൗമ്യയാണ് ജീപ്പിൽ പ്രസവിച്ചത്. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്ക് പോകുന്ന വഴിയിൽ പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു പ്രസവം.

പ്രസവസമയത്ത് ഭർത്താവ് മരുതനും അമ്മയുമാണ് ജീപ്പിൽ ഒപ്പമുണ്ടായിരുന്നത്. യുവതിയെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയുടെയും കുഞ്ഞിൻറെയും ആരോഗ്യനില തൃപ്തികരമാണ്. 

Full View


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News