'ദിവ്യഗര്‍ഭം' വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്തു: വ്യാജ സിദ്ധന്‍ അറസ്റ്റില്‍
'മിറാക്കിൾ പാത്ത്' എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് പിടിയിലായ സജിൽ
Update: 2025-11-29 12:11 GMT
മലപ്പുറം: 'ദിവ്യഗര്‍ഭം' ധരിപ്പിക്കാമെന്ന് പറഞ്ഞ് യുവതിയെ ബലാത്സംഗം ചെയ്ത യൂട്യൂബറായ വ്യാജ സിദ്ധന്‍ പിടിയില്‍.
സജിൽ ചെറുപാണക്കാടിനെയാണ് നെടുമങ്ങാട് നിന്നും മലപ്പുറം കൊളത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 'മിറാക്കിൾ പാത്ത്' എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് പിടിയിലായ സജിൽ.
ആഭിചാരക്രിയകൾ ചെയ്യുന്ന ആളാണെന്ന് ബോധിപ്പിച്ച് പരാതിക്കാരിയെ പ്രതി പരിചയപ്പെടുകയായിരുന്നു. ഒളിവില്‍ കഴിയവെയാണ് പ്രതി പൊലീസിന്റെ പിടിയിലായത്.
മലപ്പുറം കൊളത്തൂർ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. യുവതി താമസിക്കുന്ന ക്വാർട്ടേസിലെത്തിയാണ് ഇയാൾ യുവതിയെ പീഡിപ്പിച്ചത്. പൊലീസില്‍ പരാതി നല്‍കിയതോടെ ഇയാൾ നാടുവിടുകയായിരുന്നു.
Watch Video