'ഇസ്രായേലിനെതിരെ യുദ്ധകുറ്റം ചുമത്തണം'; വിമൻ ഇന്ത്യ മൂവ്മെന്റ് ഫലസ്തീൻ ഐക്യദാർഢ്യ റാലി

തിരൂർ സെൻട്രൽ ജങ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി ബസ്സ്റ്റാൻഡിൽ സമാപിച്ചു.

Update: 2023-11-11 13:16 GMT

മലപ്പുറം: ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിമൻ ഇന്ത്യ മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരൂരിൽ റാലി സംഘടിപ്പിച്ചു. ഫലസ്തീനില്‍ ഇസ്രായേൽ നടത്തുന്ന മനുഷ്യക്കുരുതി അവസാനിപ്പിക്കാനും ഇസ്രായേലിനെതിരെ യുദ്ധകുറ്റം ചുമത്താനും റാലി ആവശ്യപ്പെട്ടു. തിരൂർ സെൻട്രൽ ജങ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി ബസ്സ്റ്റാൻഡിൽ സമാപിച്ചു.

ഐക്യദാർഢ്യ സംഗമം വിമൺ ഇന്ത്യ മൂവ് മെന്റ് മലപ്പുറം ജില്ലാ പ്രസിഡന്റ് ലൈല ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. പിറന്ന മണ്ണിനെ മോചിപ്പിക്കാൻ പോരാടുന്ന മനുഷ്യ മക്കളെ കൊന്നൊടുക്കി, ഒരു നാടിനെ തന്നെ ഇല്ലാതാക്കി കൊണ്ടിരിക്കുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നതെന്ന് ലൈല പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ആരിഫ വേങ്ങര, നാസിയ മുഹമ്മദ് എന്നിവർ സംസാരിച്ചു. നുസ്രത്ത് റഷീദ്, റിഷാന റാഫി, ഹഫ്സ ഹംസ, റംസിയ, ആശിദ ആദം എന്നിവർ നേതൃത്വം നൽകി.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News