Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
പാലക്കാട്: പാലക്കാട് തച്ചമ്പാറ തെക്കും പുറത്ത് മരം മുറിക്കുന്നതിനിടെ കയർ കുരുങ്ങി തൊഴിലാളി മരിച്ചു. കരിമ്പ എടക്കുറുശ്ശി സ്വദേശി ബെന്നി പോൾ എന്ന രാജു ആണ് മരിച്ചത്.
അഗ്നിരക്ഷാസേനയെത്തിയ ശേഷം വലകെട്ടി താഴെ ഇറക്കിയെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. മരം മുറിക്കുന്നതിന് സുരക്ഷയുടെ ഭാഗമായി ഇദ്ദേഹം അരയിൽ ഒരു കയറുകൊണ്ട് കെട്ടിയിരുന്നു. ഇത് ശരീരത്തിൽ മുറുകുകയായിരുന്നു.
വാർത്ത കാണാം: