നാർക്കോട്ടിക് ജിഹാദ് പരാമർശം സെൽഫ് ഗോൾ; പിന്നില്‍ പുരോഹിത മാഫിയ- പോള്‍ സക്കറിയ

''ക്രൈസ്തവർ ഈ പ്രസ്താവന കേട്ടിട്ട് മൂക്കത്ത് വിരൽ വച്ചിട്ടുണ്ടാകാനാണ് സാധ്യത. സദ്ബുദ്ധിയോ കോമൺ സെൻസോ ഉള്ള ഒരു ക്രൈസ്തവനോ ഈ പ്രസ്താവന വിശ്വസിക്കാൻ സാധ്യതയില്ല. പക്ഷേ നിർമല ഹൃദയമുള്ള ഒരു ന്യൂനപക്ഷം ചിലപ്പോൾ ഇത് വിശ്വസിച്ചിരിക്കാം.

Update: 2021-09-11 14:42 GMT
Editor : Nidhin | By : Web Desk

''കേരളത്തിൽ നാർക്കോട്ടിക് ജിഹാദുണ്ടെന്ന പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന സാമൂഹിക സൗഹാർദത്തെ തകർക്കുന്നതെന്ന് എഴുത്തുകാരൻ പോൾ സക്കറിയ. ബിഷപ്പിന്റെ പ്രസ്താവന ജർമനിയിൽ ഹിറ്റ്‌ലർ പണ്ട് പയറ്റിയ ആശയത്തിന് സമാനമാണെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യവില്ലെക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.

ഇത്തരത്തിലുള്ള പ്രസ്താവന യഥാർഥത്തിൽ സെൽഫ് ഗോളാണെന്നന്നും അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള പ്രസ്താവനകളെ എന്തുവിലകൊടുത്തും തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

''തെളിവുകളില്ലാതെ മറ്റൊരാളെ കുറിച്ച് അപവാദം പറഞ്ഞു പരത്തുക എന്നത് അഭിപ്രായ സ്വാതന്ത്യത്തിന്റെ ജീർണിച്ച രൂപമാണ്. ആർഎഎസ്എസ് അജണ്ടയുടെ ഭാഗമായി പണ്ട് അവർ ആരോപിച്ച ലൗ ജിഹാദിന്റെ മറ്റൊരു രൂപത്തിലുള്ള ആരോപണമാണ് നാർക്കോട്ടിക്ക് ജിഹാദ്.''- സക്കറിയ പറഞ്ഞു.

Advertising
Advertising

''ക്രൈസ്തവർ ഈ പ്രസ്താവന കേട്ടിട്ട് മൂക്കത്ത് വിരൽ വച്ചിട്ടുണ്ടാകാനാണ് സാധ്യത. സദ്ബുദ്ധിയോ കോമൺ സെൻസോ ഉള്ള ഒരു ക്രൈസ്തവനോ ഈ പ്രസ്താവന വിശ്വസിക്കാൻ സാധ്യതയില്ല. പക്ഷേ നിർമല ഹൃദയമുള്ള ഒരു ന്യൂനപക്ഷം ചിലപ്പോൾ ഇത് വിശ്വസിച്ചിരിക്കാം. പക്ഷേ ന്യൂനപക്ഷമാണെങ്കിലും 10 പേരുടെ തലച്ചോറിലെങ്കിലും ഈ വിഷം കയറിയിട്ടുണ്ടെങ്കിൽ അത് അപകടമാണ്''.- അദ്ദേഹം കൂട്ടിച്ചേർത്തു.

പുരോഹിതൻമാരുടെ ഒരു മാഫിയ ഇത്തരത്തിലുള്ള സ്ഥാപിത താത്പര്യങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം സംശയം പ്രകടിപ്പിച്ചു. മെത്രാന്‍മാര്‍ ജീവിക്കുന്ന മൂഢ സ്വര്‍‌ഗത്തിലേക്ക് വിശ്വാസികളേയും അവര്‍ എത്തിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News