'ധൈര്യമുണ്ടെങ്കിൽ ആളിനെ തപ്പി അങ്ങാടിയിൽ നടക്കാതെ സ്വരാജിനെ മത്സരിപ്പിക്കൂ'; വെല്ലുവിളിയുമായി രാഹുൽ മാങ്കൂട്ടത്തിൽ

മത്സരിക്കാൻ എം സ്വരാജിന് പോലും ധൈര്യം ഇല്ലെങ്കിൽ ആര്യാടൻ ഷൗക്കത്തിന്റെ ഭൂരിപക്ഷം 20000 കടക്കുമെന്നും രാഹുൽ

Update: 2025-05-28 09:47 GMT
Editor : rishad | By : Web Desk

തിരുവനന്തപുരം: നിലമ്പൂരിൽ മത്സരിക്കാൻ ആളെ തപ്പി അങ്ങാടിയിൽ നടക്കാതെ ധൈര്യമുണ്ടെങ്കിൽ മണ്ഡലത്തിൽ എം.സ്വരാജിനെ മത്സരിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിൽ. 'സഖാവ് കുഞ്ഞാലിയുടെ മണ്ണാണെന്ന് ആണയിട്ട് പറയുന്നന്നതിന് പകരം ആ മണ്ണിൽ പാർട്ടി ചിഹ്നത്തിൽ സ്ഥാനാർഥിയെ നിർത്താൽ സി.പി.എമ്മിന്​ ധൈര്യമുണ്ടോയെന്നും രാഹുൽ ചോദിച്ചു.

''സിറ്റിംഗ് സീറ്റിൽ ജയിക്കും എന്ന് ആത്മവിശ്വാസമുണ്ടെങ്കിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും നിലമ്പൂരുകാരനും നിലമ്പൂരിന്റെ ചുമതലക്കാരനുമായ എം സ്വരാജിനെ മത്സരിപ്പിക്കാൻ പാർട്ടി തയ്യാറാവുകയും എം സ്വരാജ് അത് സന്തോഷത്തോടെ ഏറ്റെടുക്കുകയും ചെയ്യണം.

Advertising
Advertising

പാർട്ടിയിലെ ഒരു വിഭാഗം സ്വരാജ് മത്സരിക്കണമെന്ന് ആവശപ്പെട്ടിട്ടും, അത് തന്നെ ഒതുക്കാനാണ് എന്ന് പറഞ്ഞ് മാറി നിൽക്കുന്ന സ്വരാജിന്റെ ആറ്റിറ്റ്യൂടിലും, ഒരു ബലിയാടിനെ തപ്പുന്ന പാർട്ടിയുടെ അന്വേഷണത്തിലും പരാജയ ഭീതി കാണാമെന്നും''- അദ്ദേഹം കുറിച്ചു. മത്സരിക്കാൻ എം സ്വരാജിന് പോലും ധൈര്യം ഇല്ലെങ്കിൽ ആര്യാടൻ ഷൗക്കത്തിന്റെ ഭൂരിപക്ഷം 20000 കടക്കുമെന്നും രാഹുൽ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: 

നിലമ്പൂരിൽ സിപിഎം സ്ഥാനാർഥിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണല്ലോ. മത്സരിക്കാൻ പറ്റിയ അതിസമ്പന്നർ ആര് എന്ന് തിരഞ്ഞു സീറ്റ് കച്ചവടത്തിന് ശ്രമിക്കുന്ന ആ പാർട്ടി സ്വന്തം പ്രവർത്തകരെ തന്നെ വെല്ലുവിളിക്കുക അല്ലേ?

"സഖാവ് കുഞ്ഞാലിയുടെ മണ്ണാണ് സഖാവ് കുഞ്ഞാലിയുടെ മണ്ണാണ്" എന്ന് ആണയിട്ട് പറയുന്നന്നതിന് പകരം ആ മണ്ണിൽ പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ ധൈര്യമുണ്ടോ?

പിണറായി 3.0 ലോഡിംഗ് എന്ന് തള്ളിമറിക്കുന്നവർക്ക് സിറ്റിംഗ് സീറ്റിൽ മത്സരിക്കാനുള്ള ആളിനെ കിട്ടുന്നില്ല എന്ന് പറയുന്നത് തന്നെ എന്തൊരു ദുരവസ്ഥയാണ്.

അതല്ല സിറ്റിംഗ് സീറ്റിൽ ജയിക്കും എന്ന് ആത്മവിശ്വാസമുണ്ടെങ്കിൽ CPM സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും നിലമ്പൂരുകാരനും നിലമ്പൂരിന്റെ ചുമതലക്കാരനുമായ എം സ്വരാജിനെ മത്സരിപ്പിക്കാൻ പാർട്ടി തയ്യാറാവുകയും, എം സ്വരാജ് അത് സന്തോഷത്തോടെ ഏറ്റെടുക്കുകയും ചെയ്യുമല്ലോ.

പാർട്ടിയിലെ ഒരു വിഭാഗം സ്വരാജ് മത്സരിക്കണമെന്ന് അവശപ്പെട്ടിട്ടും, അത് തന്നെ ഒതുക്കാനാണ് എന്ന് പറഞ്ഞ് മാറി നില്ക്കുന്ന സ്വരാജിന്റെ ആറ്റിറ്റ്യൂടിലും, ഒരു ബലിയാടിനെ തപ്പുന്ന പാർട്ടിയുടെ അന്വേഷണത്തിലും കാണാം ആ പരാജയ ഭീതി.

കഴിഞ്ഞ രണ്ട് തവണയായി 9 വർഷക്കാലം സിപിഎം ന്റെ സിറ്റിംഗ് സീറ്റിൽ മത്സരിക്കാൻ എം സ്വരാജിന് പോലും ധൈര്യം ഇല്ലെങ്കിൽ ആര്യാടൻ ഷൗക്കത്തിന്റെ ഭൂരിപക്ഷം 20000 കടക്കും…

ധൈര്യമുണ്ടെങ്കിൽ ആളിനെ തപ്പി അങ്ങാടിയിൽ നടക്കാതെ M സ്വരാജിനെ മത്സരിപ്പിക്ക്…..

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News