കോഴിക്കോട്ടെ സ്വകാര്യമാളിൽ യുവനടിമാർക്ക് നേരേ ലൈംഗികാതിക്രമം

ഇത്തരത്തിലൊരനുഭവം ആദ്യമെന്ന് നടി

Update: 2022-09-28 05:04 GMT

കോഴിക്കോട്:  യുവ നടിമാർക്ക് നേരേ ലൈംഗികാതിക്രമം. സിനിമാ പ്രമോഷനായി കോഴിക്കോട് സ്വകാര്യ മാളിൽ എത്തിയപ്പോഴാണ് അതിക്രമം ഉണ്ടായത്. ആൾക്കൂട്ടത്തിനിടയിൽ നിന്നും ലൈംഗിക അതിക്രമം നേരിടേണ്ടി വന്നെന്ന് നടി സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.

പ്രോഗ്രാം കഴിഞ്ഞ് പോകുന്നതിനിടെ ആൾക്കൂട്ടത്തിനിടയില്‍ നിന്നൊരാള്‍ കയറിപ്പിടിച്ചു. താൻ മരവിച്ച് നിന്നുപോയെന്നും നടി പറയുന്നു.കൂടെയുണ്ടായിരുന്ന മറ്റൊരു നടിക്കും ഇതേ അനുഭവുമുണ്ടായെന്നും അവർ പ്രതികരിച്ചെന്നും നടി വെളിപ്പെടുത്തി. നടിമാരിലൊരാൾ അതിക്രമം നടത്തിയ ആൾക്ക് നേരെ കൈ വീശുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

Advertising
Advertising

ഇന്ന് തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഹൈലൈറ്റ് മാളിലെത്തിയപ്പാഴാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് നടി പറയുന്നു.

''ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്ന സ്ഥലമാണ് കോഴിക്കോട്, പക്ഷെ പ്രോഗ്രാം കഴിഞ്ഞ് പോകുന്നതിനിടയിൽ ആൾകൂട്ടത്തിൽ അവിടെ നിന്നൊരാൾ എന്നെ കയറിപ്പിടിച്ചു. എവിടെ എന്ന് പറയാൻ എനിക്ക് അറപ്പ് തോന്നുന്നു. ഇത്ര ഫെസ്‌ട്രേറ്റഡ് ആയിട്ടുള്ളവർ ആണോ നമ്മുടെ ചുറ്റും ഉള്ളവർ? പ്രെമോഷന്റെ ഭാഗമായി ഞങ്ങൾ ടീം മുഴുവൻ പലയിടങ്ങളിൽ പോയി. അവിടെയൊന്നും ഉണ്ടാകാത്ത ഒരു വൃത്തികെട്ട അനുഭവം ആയിരുന്നു ഇന്ന് ഉണ്ടായത്. എന്റെ കൂടെ ഉണ്ടായ മറ്റൊരു സഹപ്രവർത്തകക്കും ഇതേ അനുഭവം ഉണ്ടായി. അവർ അതിന് പ്രതികരിച്ചു. പക്ഷെ എനിക്ക് അതിന് ഒട്ടും പറ്റാത്ത സാഹചര്യം ആയി പോയി. ഒരു നിമിഷം ഞാൻ മരവിച്ചു പോയി. ആ മരവിപ്പിൽ തന്നെ നിന്നുകൊണ്ട് ചോദിക്കുവാണ്, തീർന്നോ നിന്റെയൊക്കെ അസുഖം?''-  നടി സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News