തൃശ്ശൂരിൽ 100 ഗ്രാം കഞ്ചാവുമായി യുവഡോക്ടർ പിടിയിൽ

ഡോക്ടർക്ക് കഞ്ചാവ് എത്തിച്ചുനൽകിയ യുവാവിനെയും പൊലീസ് പിടികൂടി

Update: 2026-10-17 14:56 GMT

തൃശ്ശൂർ: കയ്പമംഗലത്ത് 100 ഗ്രാം കഞ്ചാവുമായി യുവഡോക്ടർ പിടിയിൽ. നിലമ്പൂർ സ്വദേശി ഡോ. സോനു സുരേഷ് (34) ആണ് പിടിയിലായത്. കയ്പമംഗലത്തെ സ്വകാര്യ ക്ലിനിക്കിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു ഇയാൾ.

ഡോക്ടർക്ക് കഞ്ചാവ് എത്തിച്ചുനൽകിയ യുവാവിനെയും പൊലീസ് പിടികൂടി. രഹസ്യവിവരത്തെ തുടർന്ന് തൃശ്ശൂർ റൂറൽ ഡാൻസാഫ് സംഘവും കയ്പമംഗലം പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്

Tags:    

Writer - ഹഫീസ പി.കെ

contributor

Editor - ഹഫീസ പി.കെ

contributor

By - Web Desk

contributor

Similar News