മുളന്തുരുത്തിയിൽ ഒഴുക്കിൽപെട്ട് യുവാവ് മരിച്ചു

കാരിക്കോട് സ്വദേശി ടി.ആർ അനീഷാണ് മരിച്ചത്

Update: 2022-08-02 07:49 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: എറണാകുളം മുളന്തുരുത്തിയിൽ ഒഴുക്കിൽപെട്ട് യുവാവ് മരിച്ചു. ഇന്നു രാവിലെ വൈക്കം കായലിൽ നിന്നാണ് മൃതദേഹം കണ്ടു കിട്ടിയത്. മുളന്തുരുത്തി കാരിക്കോട് സ്വദേശി ടി.ആർ അനീഷ് ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. എറണാകുളം ജില്ലയിൽ മരിച്ചവരുടെ എണ്ണം രണ്ടായി.

കനത്തമഴയില്‍ തിരുവനന്തപുരം ആര്യങ്കോട്  കാലായിൽ ഒരു വീട് തകർന്നു. പത്തനംതിട്ടയിൽ നദികളിലെ ജലനിരപ്പ് അപകട നിലയിൽ പമ്പ, അച്ചൻകോവിൽ മണിമല, തിരുവല്ല, അപ്പർ കുട്ടനാട് മേഖലകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. തിരുവല്ല താലൂക്കിലാണ് ക്യാമ്പ് ഏറ്റവും കൂടുതൽ തുറന്നത്. 226 ആളുകളെ ക്യാമ്പിലേക്ക് മാറ്റി. കിഴക്കൻ മലയോര മേഖലയിലും വന പ്രദേശങ്ങളിലും മഴ തുടരുകയാണ്.

20 അംഗ എൻ.ഡി.ആർ.എഫ് സംഘം ജില്ലയിലെത്തി.പാലക്കാട് ജില്ലയിലെ പറമ്പിക്കുളത്തേക്കും വിനോദയാത്ര നിയന്ത്രണം ഏർപ്പെടുത്തി. അട്ടപ്പാടി മേഖലയിലേക്ക് വൈകിട്ട് ആറ് മണി മുതൽ രാവിലെ ആറ് വരെ ഭാരവാഹനങ്ങളുടെ സഞ്ചാരം നിരോധിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News