പട്ടാമ്പിയിൽ അമ്മയെയും ഭാര്യയെയും മകളെയും കുത്തിയ ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു; ഭാര്യയുടെ നില ഗുരുതരം

ഗുരുതരമായി പരിക്കേറ്റ മേലെ പട്ടാമ്പി സ്വദേശി സജീവനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു

Update: 2023-09-04 08:01 GMT
Editor : ലിസി. പി | By : Web Desk

പാലക്കാട്: പാലക്കാട് മേലെ പട്ടാമ്പിയിൽ അമ്മയെയും ഭാര്യയെയും മകളെയും കുത്തിയ ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ മേലെ പട്ടാമ്പി സ്വദേശി സജീവനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ഭാര്യ ആതിര, അമ്മ സരോജിനി,മകള്‍ പൊന്നു എന്നിവര്‍ക്കാണ് പരിക്കേറ്റത്. കുത്തേറ്റ ഭാര്യയുടെ നില  ഗുരുതരമാണ്.

പ്രകോപനമൊന്നുമില്ലാതെ കൈയിൽകിട്ടിയ കത്തികൊണ്ട് ഭാര്യയെയും അമ്മയെയും മകളെയും കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഭാര്യക്ക് കഴുത്തിനും വയറിനുമാണ് പരിക്കേറ്റത്. ഇവരെ കുത്തിയ ശേഷം സ്വയം കഴുത്തിന് കുത്തിയാണ് സജീവൻ ജീവനൊടുക്കാൻ ശ്രമിച്ചത്. മകളുടെയും അമ്മയുടെയും പരിക്ക് ഗുരുതരമല്ല. തെങ്ങുകയറ്റതൊഴിലാളിയായ സജീവന് മാനസിക വിഭ്രാന്തിയുണ്ടായിരുന്നതായും പൊലീസ് പറയുന്നു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News