ലഹരിയ്ക്കായി ഹൃദ്രോഗ മരുന്ന് വിൽപ്പനക്കെത്തിച്ച യുവാവ് പിടിയിൽ
ആലപ്പുഴ രാമങ്കേരി സ്വദേശി സന്തോഷാണ് അറസ്റ്റിലായത്
Update: 2025-04-17 02:01 GMT
കോട്ടയം: ഏറ്റുമാനൂരിൽ ലഹരിയ്ക്കായി ഹൃദ്രോഗ മരുന്ന് വിൽപ്പനക്ക് എത്തിച്ച യുവാവ് പിടിയിൽ. ആലപ്പുഴ രാമങ്കേരി സ്വദേശി സന്തോഷാണ് അറസ്റ്റിലായത്.
മെഫൻ്റർമൈൻ സൾഫെറ്റ് എന്ന മരുന്ന് 230 എണ്ണം ഇയാളിൽ നിന്നും പിടികൂടി. രണ്ട് മാസം മുമ്പ് സമാനമായ കേസിൽ സന്തോഷ് അറസ്റ്റിലായിരുന്നു. വാഹനം തടഞ്ഞ പൊലീസിനെ വെട്ടിച്ച് കടന്ന് കളയാൻ ശ്രമിച്ച ഇയാൾ പൊലീസിനെ ആക്രമിച്ചു.
ഹൃദ്രോഗ ശസ്ത്രക്രിയ സമയത്ത് രക്തസമ്മര്‍ദം താഴ്ന്നു പോകാതിരിക്കാൻ ഉപയോഗിക്കുന്ന മരുന്നാണ് പ്രതിയില്‍ നിന്ന് പിടികൂടിയത്. സന്തോഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.