പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് ഷോക്കേറ്റു മരിച്ചു

ലഹരിമരുന്നു പിടികൂടിയതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനിടയിലാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്.

Update: 2021-05-03 16:00 GMT

പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റു മരിച്ചു. എറണാകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍റിനു സമീപമാണ് സംഭവം. പാലക്കാട് സ്വദേശി രഞ്ജിത്ത് ആണ് മരിച്ചത്.

ലഹരിമരുന്നു പിടികൂടിയതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനിടയിലാണ് ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചത്. പൊലീസിന്‍റെ കൈയ്യിൽ നിന്നും കുതറിയോടിയ രഞ്ജിത്ത് ഇലക്ട്രിക് പോസ്റ്റിലേക്ക് വലിഞ്ഞു കയറി. താഴെയിറങ്ങാൻ പൊലീസ് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും ഇയാൾ കേട്ടില്ല. പിന്നാലെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News