ജീവനക്കാരൻ ഉറങ്ങുന്ന സമയത്ത് പെട്രോൾ പമ്പിൽ നിന്ന് പണമടങ്ങിയ ബാഗുമായി കടന്ന് യുവാക്കൾ
48,398 രൂപയാണ് ബാഗിലുണ്ടായിരുന്നത്
Update: 2025-03-19 05:41 GMT
പാലക്കാട്: വടക്കഞ്ചേരി പന്തലാംപാടത്ത് ബൈക്കിലെത്തിയവർ പെട്രോൾ പമ്പിൽ നിന്നും പണമടങ്ങിയ ബാഗുമായി കടന്നു. ജീവനക്കാരൻ ഉറങ്ങുന്ന സമയത്താണ് ഇന്ധനം നിറയ്ക്കുന്ന മെഷിനോട് ചേർന്ന് സൂക്ഷിച്ചിരുന്ന പണമടങ്ങിയ ബാഗ് കൈക്കലാക്കിയത്.
പുലർച്ചെ ഒരു മണിയോടെ ബൈക്കിലെത്തിയവർ പരിസരം നിരീക്ഷിച്ച് ബാഗ് കവരുന്നത് സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. 48,398 രൂപയാണ് ബാഗിലുണ്ടായിരുന്നത്.എറണാകുളം സ്വദേശിയുടെ പേരിലുള്ളതാണ് ബൈക്കെന്ന് പൊലീസ് പറഞ്ഞു.