ഖോ ഖോ വെറുമൊരു കളിയല്ല; വീണ്ടും അതിശയിപ്പിക്കാന്‍ രജിഷ വിജയന്‍‌

മരിയ ഫ്രാന്‍സിസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രജിഷ അവതരിപ്പിക്കുന്നത്

Update: 2021-03-06 07:33 GMT

സൈക്ലിംഗ് താരമായി എത്തിയ ഫൈനല്‍സിന് ശേഷം രജിഷ വിജയന്‍ കായികതാരമായി എത്തുന്ന ചിത്രമാണ് ഖോ ഖോ. ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. പതിവ് പോലെ രജിഷയുടെ മിന്നുന്ന പ്രകടനം തന്നെയാണ് ടീസറിലുള്ളത്.

ये भी पà¥�ें- വീണ്ടും സ്പോര്‍ട്സ് ചിത്രവുമായി രജിഷ; പോസ്റ്റര്‍ പുറത്തുവിട്ട് മോഹന്‍ലാല്‍

മരിയ ഫ്രാന്‍സിസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രജിഷ അവതരിപ്പിക്കുന്നത്. ചിത്രത്തിന് വേണ്ടിയുള്ള രജിഷയുടെ മേക്കോവര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. രാഹുല്‍ റിജി നായരാണ് ചിത്രത്തിന്‍റെ സംവിധാനം. രാഹുല്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. ടോബിന്‍ തോമസ് ഛായഗ്രഹണവും ക്രിസ്റ്റി സെബാസ്റ്റ്യന്‍ ചിത്രസംയോജനവും നിര്‍വഹിക്കുന്നു. മമിത ബൈജു, വെങ്കിടേഷ് വി.പി, രഞ്ജിത് ശങ്കര്‍ നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ഇന്ത്യയിലെ പ്രശസ്തമായ പരമ്പരാഗതമായ കളികളിലൊന്നാണ് ഖോ ഖോ. പന്ത്രണ്ട് പേരടങ്ങുന്ന ടീം കളിക്കുന്ന ഒരു കളിയാണ് ഖോ ഖോ.9 പേർ മാത്രമാണ് കളിക്കളത്തിലുണ്ടാവുക.എതിർ ടീമിലെ അംഗങ്ങളെ തൊടുന്ന കബഡി പോലുള്ള ഒരു കളിയാണിത്.

Full View
Tags:    

Similar News