മുകേഷിനൊക്കെ എന്ത് മാര്‍ക്കറ്റ്; റാംജി റാവുവിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് മോഹന്‍ലാലിനെയെന്ന് ലാല്‍

മോഹന്‍ലാല്‍ നല്ല നടനാണ്, സിനിമ ഗംഭീരമാകും. പക്ഷേ ഫാസില്‍ സാര്‍ ഞങ്ങളോടു പുതിയ ആളെ കൊണ്ടുവരാനാണ് പറഞ്ഞത്

Update: 2021-03-09 04:33 GMT

മലയാളിയെ ഇന്നും പൊട്ടിച്ചിരിപ്പിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ടിലിറങ്ങിയ ആദ്യചിത്രം റാംജി റാവു സ്പീക്കിംഗ്. മുകേഷും സായ് കുമാറും ഇന്നസെന്‍റും ചിരിയുടെ അലമാലകള്‍ തീര്‍ത്ത ചിത്രം. ചിത്രത്തിലെ മുകേഷിന്‍റെ പല ഡയലോഗുകളും ഇന്നും പ്രേക്ഷകര്‍ക്ക് കാണാപ്പാഠമാണ്. എന്നാല്‍ മുകേഷിന്‍റെ സ്ഥാനത്ത് ചിത്രത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് മോഹന്‍ലാലിനെയായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകന്‍ ലാല്‍. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ലാലിന്‍റെ തുറന്നുപറച്ചില്‍.

Advertising
Advertising

ये भी पà¥�ें- ജെല്ലിന് പകരം മുട്ടയുടെ വെള്ള, ലാലിന്റെ ഷര്‍ട്ടും വേണുവിന്റെ ജീന്‍സും; റാംജി റാവുവിന്റെ കോസ്റ്റ്യൂം ഒരുക്കിയതിനെ കുറിച്ച് വിജയരാഘവന്‍

റാംജിറാവു സ്പീക്കിംഗില്‍ മുകേഷിനെ അഭിനയിപ്പിക്കുന്നതിനോട് തന്‍റെയും സിദ്ധിഖിന്‍റെയും സുഹൃത്തുക്കളില്‍ ആര്‍ക്കും താല്‍പര്യമില്ലായിരുന്നുവെന്ന് ലാല്‍ പറയുന്നു. ''മോഹന്‍ലാല്‍ നല്ല നടനാണ്, സിനിമ ഗംഭീരമാകും. പക്ഷേ ഫാസില്‍ സാര്‍ ഞങ്ങളോടു പുതിയ ആളെ കൊണ്ടുവരാനാണ് പറഞ്ഞത്. റിസ്‌ക് ഞങ്ങളുടേതല്ലേ നിങ്ങള്‍ പുതിയ ആളുകളെ കൊണ്ടുവാ എന്നദ്ദേഹം പറഞ്ഞു. മുകേഷിന്‍റെ കാര്യത്തില്‍ ഫാസില്‍ സാര്‍ എതിരൊന്നും പറഞ്ഞില്ല. പക്ഷേ എന്‍റെയും സിദ്ദിഖിന്‍റെയും സുഹൃത്തുക്കളില്‍ ഒരാള്‍ക്ക് പോലും മുകേഷിനെ വച്ച് സിനിമ ചെയ്യുന്നതിനോടു യോജിപ്പുണ്ടായിരുന്നില്ല. ആദ്യത്തെ സിനിമയാണ്, മുകേഷിനൊക്കെ എന്തു മാര്‍ക്കറ്റ്, അദ്ദേഹത്തെ മാറ്റി നിങ്ങള്‍ രക്ഷപെടാന്‍ നോക്ക്. ഇതൊക്കെ പറഞ്ഞ് അവരെല്ലാവരും എതിര്‍ത്തു. ഒടുവില്‍ വഴക്കായി. പക്ഷെ ഞങ്ങളുടെ മനസ്സില്‍ മുകേഷായിരുന്നു എന്നും. ഞങ്ങള്‍ കൊതിച്ചിട്ടുള്ളൊരു ആര്‍ട്ടിസ്റ്റാണ് മുകേഷ്''-ലാല്‍ പറഞ്ഞു. തങ്ങളുള്‍പ്പെടെ രണ്ടാം നിര നടന്‍മാര്‍ക്ക് വലിയ ഊര്‍ജ്ജം നല്‍കിയ ചിത്രമായിരുന്നു റാംജിറാവ് സ്പീക്കിംഗ് എന്ന് മുകേഷ് പറഞ്ഞു.

1989 ജനുവരി 1നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. തൊഴിലില്ലായ്മയെ ആസ്പദമാക്കി വളരെ മനോഹരമായിട്ടായിരുന്നു ചിത്രം ഒരുക്കിയത്. മികച്ച സാമ്പത്തിക വിജയം നേടിയ ചിത്രം പിന്നീട് തമിഴിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്തിരുന്നു.

Tags:    

Similar News