ഡ്രൈവറെ മര്‍ദിച്ച കേസ്: എഡിജിപിയുടെ മകള്‍ രഹസ്യമൊഴി നല്‍കി

കൊല്ലാന്‍ ശ്രമിച്ചെന്നും, കൈയ്യില്‍ കയറി പിടിച്ചെന്നുമായിരുന്നു എഡിജിപിയുടെ മകളുടെ പരാതി. തന്നെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചുവെന്നാരോപിച്ച് ഗവാസ്കര്‍ ഡിജിപിക്കും പരാതി നല്‍കിയിരുന്നു. 

Update: 2018-08-05 03:42 GMT

തിരുവനന്തപുരത്ത് പൊലീസ് ഡ്രൈവര്‍ ഗവസ്കറെ മര്‍ദിച്ച കേസില്‍ എഡിജിപിയുടെ മകള്‍ രഹസ്യമൊഴി നല്‍കി. കാട്ടാക്കട മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി നല്‍കിയത്. ഗവാസ്കറിന് എതിരായി നല്‍കിയ പരാതിയിലാണ് മൊഴി. എഡിജിപിയുടെ മകളുടെ പേഴ്സണല്‍ ട്രെയിനറും കോടതിയില്‍ മൊഴി നല്‍കി.

ഗവാസ്കര്‍ വാഹനമിടിച്ച് കൊല്ലാന്‍ ശ്രമിച്ചെന്നും, കൈയ്യില്‍ കയറി പിടിച്ചെന്നുമായിരുന്നു എഡിജിപിയുടെ മകളുടെ പരാതി. തന്നെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചുവെന്നാരോപിച്ച് ഗവാസ്കര്‍ ഡിജിപിക്കും പരാതി നല്‍കിയിരുന്നു. ഈ പരാതികളിലാണ് എഡിജിപിയുടെ മകള്‍ മൊഴി നല്‍കിയത്.

Tags:    

Similar News