യുഎഇയിൽ വീണ്ടും ഇറാന്റെ ഡ്രോൺ ആക്രമണങ്ങൾ; ഇന്ന് പുലർച്ചെ താത്കാലികമായി അടച്ച വ്യോമപാത തുറന്നു

മാർച്ച് 22 ന് ശേഷം രണ്ടാഴ്ച കൂടി ഓൺലൈൻ പഠനം തുടരും

Update: 2026-03-17 03:45 GMT
Editor : Mufeeda | By : Web Desk

ദുബൈ: യുഎഇയിൽ ഇന്നും ഇറാന്റെ ഡ്രോൺ ആക്രമണങ്ങൾ തുടരുന്നു. ഇന്ന് പുലർച്ചെയുണ്ടായ ആക്രമണങ്ങളിൽ അബൂദബിയിലെ ഷാഹ് ഓയിൽ ഫീൽഡിൽ തീപിടിത്തമുണ്ടായി. ഫുജൈറ ഓയിൽ ഇൻഡസ്ട്രിയൽ സോണിലും ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ വീണ്ടും തീപിടിത്തമുണ്ടായി. രണ്ടിടങ്ങളിലും ആളപായമില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

സുരക്ഷാ സാഹചര്യങ്ങൾ പരി​ഗണിച്ച് ഇന്ന് പുലർച്ചെ താത്കാലികമായി അടച്ച യുഎഇ വ്യോമപാത വീണ്ടും തുറന്നതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ഇന്നലെ ദുബൈ വിമാനത്താവളത്തിൽ ആക്രമണ ശ്രമങ്ങൾ ഉണ്ടായിരുന്നു. രാജ്യത്തെ നിലവിലെ സാഹചര്യം പരി​ഗണിച്ച് ഓൺലൈൻ പഠനം രണ്ടാഴ്ച കൂടി തുടരുമെന്നും അധികൃതർ അറിയിച്ചു. നഴ്സറി മുതൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇത് ബാധകമാകും. മാർച്ച് 22 വരെ സ്പ്രിങ് വെക്കേഷൻ പ്രഖ്യാപിച്ചിരുന്നു ഇതിന് ശേഷം പഠനം പുനരാംഭിക്കുമ്പോഴാണ് ഓൺലൈനിൽ പഠനം തുടരുക.

ഇന്നലെ യുഎഇയിലെ നാല് എമിറേറ്റുകളിൽ ഇറാൻ ആക്രമണങ്ങൾ നടത്തിയിരുന്നു. ഇതിൽ അബൂദബിയിൽ നടന്ന ആക്രമണത്തിൽ അൽബഹയ മേഖലയിൽ വാഹനത്തിന് മേൽ മിസൈൽ പതിച്ച് ഒരു ഫലസ്തീൻ സ്വദേശി കൊല്ലപ്പെട്ടു. ഇതോടെ ഇറാൻ ആക്രമണങ്ങൾ യുഎഇയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം ആയി. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ യുഎഇയിൽ ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News