വയനാട് പുഴയിൽ കാണാതായ നാലംഗ കുടുംബത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി

ചൂണ്ടേൽ സ്വദേശി നാരായണൻകുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മറ്റുള്ളവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.

Update: 2018-08-05 14:06 GMT
Advertising

വയനാട് വെണ്ണിയോട് വലിയപാലത്തിന് സമീപം പുഴയിൽ കാണാതായ നാലംഗ കുടുംബത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി. ചൂണ്ടേൽ സ്വദേശി നാരായണൻകുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മറ്റുള്ളവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് വയനാട് വെണ്ണിയോട് വലിയ പാലത്തിന് സമീപം നാലാളുകൾ പുഴയിൽ പോയതായി നാട്ടുകാർ പൊലീസിന് വിവരം നൽകുന്നത്. പുഴയുടെ തീരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ നാല് ജോഡി ചെരിപ്പും ഒരു ബാഗും കണ്ടെത്തുകയായിരുന്നു. ബാഗിൽ നിന്ന് ലഭിച്ച കത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചൂണ്ടേൽ സ്വദേശി നാരായണൻകുട്ടിയെയും കുടുംബത്തെയുമാണ് കാണാതായതെന്ന് സ്ഥിരീകരിച്ചു.

തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഉച്ചയോടെ നാരായണൻകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. മറ്റ് മൂന്ന് പേർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. ഫയർഫോഴ്സിന്റെയും പൊലീസിന്റെയും നേതൃത്വത്തിലാണ് തിരച്ചില്‍.

Tags:    

Similar News