വിദേശ താരങ്ങൾക്ക് പിന്നാലെ സ്വദേശ താരങ്ങളും; ബ്ലാസ്റ്റേഴ്സ് ആരാധകരെ നിരാശരാക്കി അയ്മനും അസ്ഹറും ക്ലബ്ബ് വിട്ടു

കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ അക്കാദമിയിലൂടെ വളർന്നുവന്ന ഇരട്ട സഹോദരങ്ങളാണ് അയ്മനും അസ്ഹറും

Update: 2026-01-25 04:21 GMT

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീ​ഗിൽ നാടകീയതകൾ തുടരുന്നു. ഇതിനകം തന്നെ എല്ലാ വിദേശ താരങ്ങളും ക്ലബ് വിട്ട കേരള ബ്ലാസ്റ്റേഴ്‌സിന് അടുത്ത തിരിച്ചടി. കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി സൂപ്പർ താരങ്ങളും സഹോദരങ്ങളുമായ മുഹമ്മദ് അസ്ഹറും മുഹമ്മദ് അയ്മനും ക്ലബ്ബ് വിട്ടു. ഐഎസ്എൽ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഈ പടിയിറക്കം.

കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ അക്കാദമിയിലൂടെ വളർന്നുവന്ന ഇരട്ട സഹോദരങ്ങളാണ് അയ്മനും അസ്ഹറും. പരസ്പര ധാരണയോടെയാണ് താരങ്ങളെ റിലീസ് ചെയ്യാൻ ക്ലബ് തീരുമാനിച്ചത്. കരിയറിൽ കൂടുതൽ അവസരങ്ങൾ തേടിയും പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാനുമാണ് ഈ യുവതാരങ്ങൾ ക്ലബ്ബ് വിടുന്നത്. താരങ്ങളുടെ വളർച്ചയിൽ അഭിമാനമുണ്ടെന്നും അവരുടെ ഭാവി ഉദ്യമങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നതായും ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

അഡ്രിയാൻ ലൂണ, നോഹ സദോയി, ടിയാഗോ ആൽവസ്, യുവാൻ റോഡ്രിഗസ് എന്നിവർ ഉൾപ്പെടെയുള്ള വിദേശ താരങ്ങൾ ക്ലബ് വിട്ടത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാണ്. ഇതിന് പിന്നാലെ സ്വദേശ താരങ്ങളും ക്ലബ് വിടുന്നത് ആരാധകരെ നിരാശരാക്കുന്നു. മുന്നേറ്റ നിരയിലെ വിദേശ താരങ്ങളുടെ കൊഴിഞ്ഞ് പോക്ക് ഇത്തവണ മത്സരങ്ങളുടെ ആവേശം കുറയ്ക്കുമോ എന്നും ആരാധകർ ആശങ്കപ്പെടുന്നു. 

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News