48 വർഷമായി വെള്ളം കുടിച്ചിട്ടില്ല! ദിനവും 5 ക്യാൻ കൊക്കക്കോള മാത്രം; ച‍ർച്ചയായി കോടീശ്വരൻ വാറൻ ബഫറ്റിന്റെ വിചിത്രശീലം

കൊക്കക്കോള കമ്പനിയുടെ വലിയ നിക്ഷേപകനാണ് 96 വയസുള്ള വാറന്‍ ബഫറ്റ്

Update: 2026-11-01 11:08 GMT

ലോകത്തിലെ കോടീശ്വരന്‍മാരില്‍ പ്രമുഖനും നിക്ഷേപകനുമായ വാറന്‍ ബഫറ്റിന്റെ വിചിത്രമായ ശീലം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. 48 വര്‍ഷമായി വാറന്‍ ബഫറ്റ് വെള്ളം കുടിച്ചിട്ടില്ലെന്നാണ് പ്രമുഖ ഹെഡ്ജ് ഫണ്ട് മാനേജറായ ബില്‍ ആക്ക്മാന്‍, 'ഇക്വിറ്റി മേറ്റ്‌സ് ഇന്‍വെസ്റ്റിങ്' എന്ന പോഡ്കാസ്റ്റില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

വാറന്‍ ബഫറ്റിന്റെ വീട്ടില്‍വെച്ച് നടന്ന അത്താഴവിരുന്നിലാണ് വിചിത്രമായ ഈ ശീലത്തെക്കുറിച്ച് താന്‍ അറിഞ്ഞതെന്ന് ബില്‍ ആക്ക്മാന്‍ പറയുന്നു. ഭക്ഷണം കഴിക്കുന്നതിനിടയില്‍ വാറന്‍ ബഫറ്റിനോട് സാധാരണ വെള്ളമാണോ സോഡയാണോ വേണ്ടതെന്ന് ചോദിച്ചപ്പോള്‍ താന്‍ അഞ്ച് പതിറ്റാണ്ടായി വെള്ളം കുടിച്ചിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് ബില്‍ ആക്ക്മാന്‍ വെളിപ്പെടുത്തുന്നു.

Advertising
Advertising

പ്രതിദിനം അഞ്ച് ക്യാന്‍ കൊക്കക്കോള, പ്രത്യേകിച്ച് ചെറി കോക്കാണ് വാറന്‍ ബഫറ്റ് കുടിക്കുന്നത്. ആരോഗ്യവിദഗ്ധരുടെ ഉപദേശങ്ങളോ ഡയറ്റോ വകവെയ്ക്കാതെ ഫാസ്റ്റ് ഫുഡും മധുരപലഹാരങ്ങളും അടങ്ങുന്ന തന്റെ പഴയ ഭക്ഷണശീലമാണ് പിന്തുടരുന്നതെന്നും വാറന്‍ ബഫറ്റ് പറഞ്ഞു.

കൊക്കക്കോള കമ്പനിയുടെ വലിയ നിക്ഷേപകനാണ് 96 വയസുള്ള വാറന്‍ ബഫറ്റ്. തന്റെ നാലിലൊന്ന് കൊക്കക്കോളയാണെന്ന് 2015ല്‍ ഫോര്‍ച്യൂണ്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വാറന്‍ ബഫറ്റ് പറഞ്ഞിരുന്നു. 50 വര്‍ഷത്തോളം അദ്ദേഹം പെപ്‌സി കുടിച്ചിരുന്നു. 'പെപ്‌സി വാറന്‍' എന്നായിരുന്നു സ്വന്തം മകന്‍ പോലും അദ്ദേഹത്തെ വിളിച്ചിരുന്നത്.

Tags:    

Writer - അതുല്യ സെബാസ്റ്റ്യൻ

contributor

Editor - അതുല്യ സെബാസ്റ്റ്യൻ

contributor

By - അതുല്യ സെബാസ്റ്റ്യൻ

contributor

Similar News