രാവിലെ തന്നെ ഫൂൾ ആയോ?; എന്തുകൊണ്ടാണ് ഏപ്രിൽ ഒന്ന് ഫൂൾസ് ഡേ ആയി ആഘോഷിക്കുന്നത്? ചരിത്രമറിയാം

ആഗോളതലത്തിൽ ആഘോഷിക്കപ്പെടുന്ന ഒരു ദിവസമാണ് ഏപ്രിൽ ഒന്ന്

Update: 2026-04-01 07:42 GMT

 ഒരു സുഹൃത്തിനാൽ പറ്റിക്കപ്പെട്ട ഞെട്ടിക്കുന്ന ഫോൺകോളിലോ മെസജിലോ ആയിരിക്കാം നിങ്ങളുടെ ഈ ദിവസം ആരംഭിച്ചത്. സ്വയം ചിരിക്കാനും നർമ്മം കണ്ടെത്താനും നമ്മെ ഓർമ്മിപ്പിക്കുന്ന ഏപ്രിൽ ഒന്ന്.

അതെ, ആഗോളതലത്തിൽ ആഘോഷിക്കപ്പെടുന്ന ദിവസം. പലരും സുഹൃത്തുക്കളെ, കുടുംബാംഗങ്ങളെ, സഹപ്രവർത്തകരെയൊക്കെ നിരുപദ്രവകരമായ തമാശകളിലൂടെ അത്ഭുതപ്പെടുത്തുകയും, പറ്റിക്കയും ചെയ്ത ശേഷം പിന്നീട് 'ഏപ്രിൽ ഫൂൾസ്!' എന്ന ക്ലാസിക് ആർപ്പുവിളിയോടെ സത്യം വെളിപ്പെടുത്തുന്ന ദിനം.

ഏപ്രിൽ ഫൂൾ ദിനത്തിന് നൂറ്റാണ്ടുകൾ പഴക്കമുള്ള പഴക്കമുണ്ടെങ്കിലും, അതിന്റെ യഥാർഥ ഉത്ഭവം ഇപ്പോഴും ഒരു നിഗൂഢതയാണ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നമ്മെ നയിക്കുന്നത് 1582ലെ ഫ്രാൻസിലേക്കാണ്. അന്ന് ഫ്രാൻസ്, ഗ്രിഗോറിയൻ കലണ്ടർ സ്വീകരിക്കുകയും പുതുവത്സരം ഏപ്രിൽ ഒന്നിൽ നിന്ന് ജനുവരി ഒന്നിലേക്ക് മാറ്റുകയും ചെയ്തു. ഈ മാറ്റം അറിയാതെ ഏപ്രിൽ മാസത്തിൽ തന്നെ പുതുവത്സരം ആഘോഷിക്കുന്നത് തുടർന്നവർ പരിഹാസപാത്രമാകയായിരുന്നു എന്നാണ്, അവരെ കളിയാക്കി "ഏപ്രിൽ ഫൂൾസ്" എന്ന് വിളിക്കപ്പെടുകയും ചെയ്തായാണ് പറയുന്നത്.

Advertising
Advertising

പുരാതന റോമിൽ, മാർച്ചവസാനം സിബെലെ ദേവിയെ ആദരിക്കുന്നതിനായി ആഘോഷിച്ചിരുന്ന 'ഹിലാരിയ' പോലുള്ള ഉത്സവങ്ങളുമായും ചരിത്രകാരന്മാർ ഏപ്രിൽ ഫൂൾ ദിവസത്തെ ബന്ധിപ്പിക്കുന്നുണ്ട്. വേഷംമാറി വരികയും മറ്റുള്ളവരെ പരിഹസിക്കുകയും ചെയ്യുന്നത് ഈ ഉത്സവത്തിന്റെ ഭാഗമായിരുന്നു. ഇന്നത്തെ കാലത്തെ തമാശകൾക്കും പ്രാങ്കുകൾക്കും പ്രചോദനമായതും ഒരുപക്ഷേ ഇതാകാം.

വസന്തകാലത്തിന്റെ തുടക്കം കുറിക്കുന്ന മഹാവിഷുവവുമായും (Vernal Equinox) ഏപ്രിൽ ഫൂൾ ദിനത്തിന് ബന്ധമുണ്ടെന്നും പറയുന്നു. കൂടാതെ, ഇന്ത്യയിലെ ഹോളിയും പേർഷ്യൻ ഉത്സവമായ സിസ്ദ ബെദാറും ജൂതരുടെ പുരിം എന്ന ആഘോഷവും ഈ ദിനത്തിന് തൊട്ടടുത്തായാണ് വരുന്നത്. വസന്തകാലത്തിന്റെ തുടക്കത്തിലുള്ള ഈ മൂന്ന് ഉത്സവങ്ങളിലും വൈവിധ്യമാർന്ന രീതിയിലുള്ള വിനോദങ്ങളും തമാശകളും സന്തോഷപ്രകടനങ്ങളും ഉൾപ്പെടുന്നു.

എന്തുതന്നെ ആയാലും ഏപ്രിൽ ഫൂൾ ദിനം ലോകമെമ്പാടും വ്യാപിച്ചു. ഇത് ജനപ്രിയമാക്കുന്നതിൽ ബ്രിട്ടൻ ഒരു പ്രധാന പങ്ക് വഹിച്ചു. പതിനെട്ടാം നൂറ്റാണ്ടോടെ, ഈ ആഘോഷം യുകെയിൽ ഒരു ആചാരമായി മാറി. സ്കോട്ട്ലൻഡിൽ, ഏപ്രിൽ ഫൂൾ ദിനാഘോഷം രണ്ട് ദിവസത്തേക്ക് നീണ്ടുനിൽക്കുന്നു. ഏപ്രിൽ 2 ടെയ്‌ലി ഡേ എന്നറിയപ്പെടുന്നു. പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടുകളിലുടനീളം ഈ പാരമ്പര്യം ജനപ്രീതിയിൽ വളർന്നു. പിന്നീട് മാധ്യമങ്ങലും ഇത് ഏറ്റെടുത്തു. 1957-ൽ, സ്വിറ്റ്സർലൻഡിലെ മരങ്ങളിൽ വളരുന്ന സ്പാഗെട്ടിയുടെ സമൃദ്ധമായ വിളവിനെക്കുറിച്ചുള്ള ഒരു ഭാഗം ബിബിസി സംപ്രേഷണം ചെയ്തു. ഈ തമാശ യഥാർത്ഥമാണെന്ന് വിശ്വസിച്ച് പലരും കബളിപ്പിക്കപ്പെട്ടു.

ഇറാനിൽ, പേർഷ്യൻ പുതുവത്സരത്തിന്റെ 13-ാം ദിവസം സിസ്ദ ബേദാർ എന്ന പേരിൽ ഏപ്രിൽ ഫൂൾ ദിനം ആഘോഷിക്കുന്നു. എന്നാൽ ചൈന, ഉത്തര കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ ഏപ്രിൽ ഫൂൾ ദിനം നിയമവിരുദ്ധമാണ്. 

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - ലാൽകുമാർ

Similar News