ഒ.എന്‍.വി സ്വന്തം പേരില്‍ പാട്ടെഴുതാന്‍ തുടങ്ങിയത് സി.എച്ചിന്റെ 'പ്രത്യേക ഉത്തരവ്' കിട്ടിയ ശേഷം; ആ ചരിത്രം ഇങ്ങനെ

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാര്‍ക്ക് സ്വന്തം പേരില്‍ കൃതികളെഴുതാന്‍ പറ്റില്ല എന്ന നിയമമാണ് ഒ.എന്‍.വിക്ക് വിനയായത്.

Update: 2021-06-25 14:58 GMT
Advertising

ജ്ഞാനപീഠ ജേതാവായ പ്രശസ്ത കവി ഒ.എന്‍.വി കുറുപ്പ് സ്വന്തം പേരില്‍ സിനിമാ ഗാനങ്ങള്‍ എഴുതാന്‍ തുടങ്ങിയതിന്റെ പിന്നില്‍ ഒരു പ്രത്യേക ഉത്തരവിന്റെ കഥയുണ്ട്. കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത ഫോട്ടോഗ്രാഫറും നിര്‍മാതാവുമായിരുന്ന ശിവന്റെ അനുസ്മരണക്കുറിപ്പില്‍ ഡോ. എം.കെ മുനീറാണ് ഇത് വെളിപ്പെടുത്തിയത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാര്‍ക്ക് സ്വന്തം പേരില്‍ കൃതികളെഴുതാന്‍ പറ്റില്ല എന്ന നിയമമാണ് ഒ.എന്‍.വിക്ക് വിനയായത്. യഥാര്‍ത്ഥപേര് മറച്ചുവെച്ച് 'ബാലമുരളി' എന്ന പേരിലായിരുന്നു ആദ്യകാലത്ത് ഒ.എന്‍.വി സിനിമാ ഗാനങ്ങള്‍ എഴുതിയിരുന്നത്. അതിനിടെയാണ് ശിവന്‍ നിര്‍മിക്കുന്ന 'സ്വപ്‌നം' എന്ന സിനിമയില്‍ ഒ.എന്‍.വി സ്വന്തം പേരില്‍ പാട്ടെഴുതണം എന്ന ആഗ്രഹം അദ്ദേഹം മുന്നോട്ടുവെക്കുന്നത്.

ഒ.എന്‍.വിയേയും കൂട്ടി അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന അച്യുതമേനോനെ പോയി കണ്ട് കാര്യം പറഞ്ഞു. സി.എച്ചിനെ പോയി കാണൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സി.എച്ചിന്റെ അടുത്ത സുഹൃത്തായിരുന്ന ശിവന്‍ സി.എച്ചിനോട് തന്റെ ആവശ്യം പറഞ്ഞു. മലയാളത്തിന്റെ അഭിമാനമായ കവിയെന്ന പരിഗണനയില്‍ സി.എച്ച് സ്‌പെഷ്യല്‍ ഓര്‍ഡര്‍ ഇറക്കി ഒ.എന്‍.വിക്ക് സ്വന്തം പേരില്‍ പാട്ടെഴുതാന്‍ അനുമതി നല്‍കുകയായിരുന്നു.

Full View

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News