വൈരമുത്തുവിന് ഒഎന്‍വി പുരസ്കാരം: തീരുമാനം പുനഃപരിശോധിക്കും

മീ ടു ആരോപണ വിധേയനായ വൈരമുത്തുവിന് പുരസ്കാരം നല്‍കുന്നതിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് തീരുമാനം.

Update: 2021-05-28 08:26 GMT
By : Web Desk
Advertising

തമിഴ്‍കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് ഒഎന്‍വി പുരസ്കാരം നല്‍കാനുള്ള തീരുമാനം പുനഃപരിശോധിക്കും. മീ ടു ആരോപണ വിധേയനായ വൈരമുത്തുവിന് പുരസ്കാരം നല്‍കുന്നതിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് തീരുമാനം.

ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമിയാണ് ഒഎന്‍വി സാഹിത്യ പുരസ്കാരം ഏര്‍പ്പെടുത്തിയത്. മലയാള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. അനില്‍ വള്ളത്തോള്‍, ആലംകോട് ലീലാകൃഷ്ണന്‍, പ്രഭാവര്‍മ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാരജേതാവായി വൈരമുത്തുവിനെ തെരഞ്ഞെടുത്തത്.

എന്നാല്‍ മീ ടൂ ആരോപണ വിധേയനായ വൈരമുത്തുവിന് പുരസ്കാരം നല്‍കുന്നതിനെതിരെ സിനിമാ സാഹിത്യ സാംസ്കാരിക മേഖലയില്‍ നിന്ന് പ്രതിഷേധമുയര്‍ന്നിരുന്നു. കെ ആര്‍ മീര, മീന കന്ദസ്വാമി, സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഡബ്ല്യുസിസി എന്നിവരെല്ലാം എതിര്‍പ്പുന്നയിച്ചു. ഈ സാഹചര്യത്തിലാണ് പുരസ്കാര നിര്‍ണയം പുനഃപരിശോധിക്കാന്‍ ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി തീരുമാനിച്ചത്. അവാര്‍ഡ് നിര്‍ണയ സമിതിയുടെ നിര്‍ദേശപ്രകാരം തീരുമാനം പുനഃപരിശോധിക്കാന്‍ അക്കാദമി തീരുമാനിച്ചുവെന്ന് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു.

Tags:    

By - Web Desk

contributor

Similar News