ഓംചേരി എൻ.എൻ പിള്ളയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം

'ആകസ്മികം' എന്ന പേരിലുള്ള ഓർമക്കുറിപ്പുകളുടെ സമാഹാരത്തിനാണ് സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്

Update: 2021-08-24 09:34 GMT
Editor : Shaheer | By : Web Desk
Advertising

പ്രൊഫ. ഓംചേരി എൻ.എൻ പിള്ളയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം. 2020ലെ ​പു​ര​സ്കാ​ര​ത്തി​നാ​ണ് ഓം​ചേ​രി അ​ർ​ഹ​നാ​യ​ത്.

'ആകസ്മികം' എന്ന പേരിലുള്ള  ഓർമക്കുറിപ്പുകളുടെ സമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്. ഒ​രു​ ല​ക്ഷം രൂ​പ​യും മം​ഗ​ള​പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് അക്കാദമി പു​ര​സ്കാ​രം. 

പ്രശസ്താനായ മലയാള നാടകകൃത്ത് കൂടിയാണ് ഓംചേരി എൻ.എൻ പിള്ള. 1975ൽ ​നാ​ട​ക​ത്തി​നു​ള്ള കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാരം നേടിയിട്ടുണ്ട്. 2010ൽ ​സ​മ​ഗ്ര സം​ഭാ​വ​നയ്ക്കുള്ള കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാരവും ല​ഭി​ച്ചു.

1924 ൽ വൈക്കത്താണ് ജനനം. തിരുവന്തപുരം യൂനിവേഴ്സിറ്റി കോളേജിൽ പഠനം പൂർത്തിയാക്കി. 1951ൽ ഡൽഹി ആകാശവാണിയിൽ മലയാളം വാർത്താ വിഭാഗത്തിൽ ജീവനക്കാരനായി ചേര്‍ന്നു. പിന്നീട് പ്രസിദ്ധീകരണ വിഭാഗം എഡിറ്റർ, പ്രചാരണ വിഭാഗം ഉദ്യോഗസ്ഥൻ എന്നീ ചുമതലകൾ വഹിച്ചു. അമേരിക്കയിലെ പെൻസിൽവാനിയ യൂനിവേഴ്സിറ്റി, മെക്സിക്കൻ സ്റ്റേറ്റ് യൂനിവേഴ്സിറ്റി, വാട്ടൻ സ്കൂൾ എന്നിവിടങ്ങളിൽ മാസ് കമ്മ്യൂണിക്കേഷൻസ് വിഭാഗത്തില്‍ ഉന്നത പഠനം നടത്തി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻസിൽ അധ്യാപകനായിരുന്നു.

നോവലുകളായ തേവരുടെ ആന, കള്ളൻ കയറിയ വീട്, ദൈവം വീണ്ടും തെറ്റിദ്ധരിക്കപ്പെടുന്നു, നാടകങ്ങളായ പ്രളയം, ഈ വെളിച്ചം  നിങ്ങളുടേതാകുന്നു, ചെരിപ്പ് കടിക്കില്ല എന്നിവയാണ് മറ്റു പ്രധാന കൃതികള്‍.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News