കാപ്പന്‍റെ എന്‍.സി.കെ ഇനി യു.ഡി.എഫിന്‍റെ ഘടകകക്ഷി; പാലാക്ക് പുറമേ എലത്തൂരും മത്സരിക്കും

പാലായില്‍ മാണി സി കാപ്പന്‍ മത്സരിക്കുമ്പോള്‍ എലത്തൂരിൽ എൻ.സി.കെ സംസ്ഥാന വൈസ് പ്രസിഡന്‍റ് സുൾഫിക്കർ മയൂരി സ്ഥാനാർഥിയാകും

Update: 2021-03-11 07:00 GMT

മാണി സി.കാപ്പന്‍റെ നാഷനലിസ്റ്റ് കോൺഗ്രസ് കേരളയെ (എൻ.സി.കെ) യുഡിഎഫിന്‍റെ ഘടകകക്ഷിയായി ഔദ്യോഗികകമായി പ്രഖ്യാപിച്ചു. കാപ്പന്‍ കോൺഗ്രസിൽ വരുന്നതിനെ എതിർത്തവര്‍ അനുകൂല നിലപാടെടുത്തതോടെ കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ എന്‍.സി.കെ യുഡിഎഫില്‍ എത്തുമെന്ന് ഉറപ്പിച്ചിരുന്നു. എന്നാല്‍ ഇന്നാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.

പാലാക്ക് പുറമേ എലത്തൂരും എന്‍.സി.കെ മത്സരിക്കുമെന്ന് മാണി സി കാപ്പന്‍ അറിയിച്ചു. പാലയില്‍ മാണി സി കാപ്പന്‍ മത്സരിക്കുമ്പോള്‍ എലത്തൂരിൽ എൻ.സി.കെ സംസ്ഥാന വൈസ് പ്രസിഡന്‍റ് സുൾഫിക്കർ മയൂരി സ്ഥാനാർഥിയാകും. രണ്ടു സീറ്റുകളാണ് നിലവില്‍ ലഭിച്ചതെങ്കിലും എന്‍.സി.പി മൂന്ന് സീറ്റുകളാണ് ആവശ്യപ്പെട്ടിരുന്നത്. മൂന്നാം സീറ്റിനായി തളിപ്പറമ്പ്, അമ്പലപ്പുഴ, കായംകുളം സീറ്റുകളിൽ ഒന്നാണ് എൻ.സി.കെ ആവശ്യപ്പെട്ടിരുന്നത്.

Tags:    

Similar News