'ദി പ്രീസ്റ്റ്' ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദിയറിയിച്ച് മഞ്ജു വാര്യർ

''കുടുംബപ്രേക്ഷകരെ തീയറ്ററിലേക്ക് തിരിച്ചെത്തിക്കാൻ പ്രധാന പങ്കുവഹിക്കാൻ ഈ സിനിമയ്ക്ക് കഴിഞ്ഞെന്നറിഞ്ഞതില്‍ സന്തോഷം''

Update: 2021-03-13 11:20 GMT

മമ്മൂട്ടി - മഞ്ജു വാര്യർ ചിത്രം 'ദി പ്രീസ്റ്റ്' മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ പ്രീസ്റ്റിനെ ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് നടി മഞ്ജു വാര്യർ ഫേസ്ബുക്കിൽ വീഡിയോ പങ്കുവെച്ചിരിക്കുകയാണ്.

''പ്രീസ്റ്റ് കഴിഞ്ഞ ദിവസം റിലീസായി, എല്ലായിടത്തുനിന്നും സന്തോഷം തരുന്ന നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്. മമ്മൂക്കയോടൊപ്പം ആദ്യമായി അഭിനയിക്കുന്ന ചിത്രം, ജോഫിൻ എന്ന പുതുമുഖ സംവിധായകന്‍റെ കഴിവ് പുറത്തെടുത്ത സിനിമ, അതോടൊപ്പം ബി ഉണ്ണികൃഷ്ണൻ, ആന്‍റോ ചേട്ടൻ എന്നിവരുടെ നിര്‍മ്മാണം, പ്രതിഭയുള്ള അഭിനേതാക്കളുടെ സിനിമ. കുടുംബപ്രേക്ഷകരെ തീയറ്ററിലേക്ക് തിരിച്ചെത്തിക്കാൻ പ്രധാന പങ്കുവഹിക്കാൻ ഈ സിനിമയ്ക്ക് കഴിഞ്ഞെന്നറിഞ്ഞതില്‍ അതിലൊരു ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ട്''- മഞ്ജു പറഞ്ഞു.

Advertising
Advertising

THANK YOU! ❤️ #thepriest

Posted by Manju Warrier on Friday, March 12, 2021

ആദ്യ ദിനം തന്നെ 2.05 കോടി രൂപയാണ് ചിത്രം നേടിയത്. കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കെ 50 ശതമാനം കാണികളെ മാത്രം ഉൾക്കൊള്ളിച്ചാണ് ആദ്യ ദിനത്തിലെ വമ്പൻ കളക്ഷനെന്നതാണ് ശ്രദ്ധേയം. 1205 ഷോകളിലൂടെയാണ് ചിത്രം മികച്ച കളക്ഷൻ നേടിയത്.

Tags:    

Similar News