കരിയറിലെ ആദ്യ ഹിന്ദി ചിത്രവുമായി മഞ്ജു വാര്യര്‍
മഞ്ജു വാര്യര്‍-റോഷന്‍ ആന്‍ഡ്രൂസ് കൂട്ടുക്കെട്ടിലിറങ്ങിയ പ്രതി പൂവന്‍ക്കോഴിയുടെ ഹിന്ദി റീമേക്കിലാകും താരം അഭിനയിക്കുകയെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍
കരിയറിലെ ആദ്യ ഹിന്ദി ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യത്തില്‍ സൂചന നല്‍കി മഞ്ജു വാര്യര്‍. കൊച്ചിയില്‍ ദി പ്രീസ്റ്റ് സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലാണ് മഞ്ജു വാര്യര്‍ ഹിന്ദി അരങ്ങേറ്റം കുറിക്കുന്ന കാര്യത്തില്‍ വ്യക്തത വരുത്തിയത്. ഹിന്ദി സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതെയുള്ളൂവെന്നും സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും നല്ലത് സംഭവിക്കട്ടെയെന്നും മഞ്ജു വാര്യര്‍ പ്രതികരിച്ചു.
മഞ്ജു വാര്യര്‍-റോഷന്‍ ആന്‍ഡ്രൂസ് കൂട്ടുക്കെട്ടിലിറങ്ങിയ പ്രതി പൂവന്‍ക്കോഴിയുടെ ഹിന്ദി റീമേക്കിലാകും താരം അഭിനയിക്കുകയെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഈ സിനിമയുടെ ഹിന്ദി, തമിഴ്, തെലുഗു റീമേക്കുകള്‍ പുറത്തിറങ്ങുന്ന കാര്യം വാര്‍ത്തയായിരുന്നു.
ദി പ്രീസ്റ്റ് പുറത്തിറങ്ങുന്നതിന് തൊട്ടുമുമ്പേയുള്ള വാര്‍ത്താസമ്മേളനത്തില്‍ മമ്മൂട്ടി, മഞ്ജു വാര്യര്‍, സംവിധായകന്‍ ജോഫിന്‍ ടി ചാക്കാേ, നിര്‍മ്മാതാക്കളായ ആന്‍റോ ജോസഫ്, ബി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. മാർച്ച് 11നാണ് ദ പ്രീസ്റ്റ് തിയേറ്ററിലെത്തുന്നത്. ശ്യാം മേനോനും ദീപു പ്രദീപുമാണ് ചിത്രത്തിന്‍റെ തിരക്കഥ. ബേബി മോണിക്ക, നിഖില വിമൽ, ശ്രീനാഥ് ഭാസി, മധുപാൽ, ജഗദീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. രാഹുൽ രാജാണ് സംഗീത സംവിധാനം. ആന്‍റോ ജോസഫ് കമ്പനിയും, ജോസഫ് ഫിലീം കമ്പനിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.