ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; എം.സി കമറുദ്ദീൻ എം.എൽ.എക്ക് കുരുക്ക് മുറുകുന്നു
കേസിന്‍റെ വിശദാംശങ്ങൾ തേടി എൻഫോഴ്‌മെന്‍റ് ഡയറക്ട്രേറ്റ് കാസർകോട്ടെത്തി. കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള കുറിച്ചാണ് ഇഡി അന്വേഷണം
ഫാഷൻ ഗോൾസ് നിക്ഷേപ തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എക്ക് കരുക്ക് മുറുകുന്നു. കേസിന്‍റെ വിശദാംശങ്ങൾ തേടി എൻഫോഴ്‌മെന്‍റ് ഡയറക്ട്രേറ്റ് കാസർകോട്ടെത്തി. കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള കുറിച്ചാണ് ഇഡി അന്വേഷണം.
ഫാഷൻ ഗോൾസ് നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കാൻ .ഇ ഡി കോഴിക്കോട് യൂണിറ്റ് ഉദ്യാഗസ്ഥരാണ് കാസർകോട്ടെത്തിയത്. ജില്ലാ പൊലീസ് മേധാവി, കേസന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം എന്നിവരിൽ നിന്നും ഇഡി ഉദ്യോഗസ്ഥർ വിവരങ്ങൾ ശ്രവരിച്ചു. സാമ്പത്തിക ഇടപാടുകള കുറിച്ചാണ് ഇഡി അന്വേഷിക്കുന്നത്. ഫാഷൻ ഗോൾഡിൽ നിക്ഷേപിച്ചതിലധികവും കള്ളപ്പണമാണെന്ന ആരോപണമുയർന്നിരുന്നു. ഇതും ഇ.ഡി പരിശോധിക്കുന്നുണ്ട്. നിക്ഷേപം സ്വീകരിച്ചത് കമ്പനി വ്യവസ്ഥകൾ പാലിച്ചില്ലെന്ന ആരോപണവും ഉയർന്നിരുന്നു. ഇതും ഇ.ഡി പരിശോധിക്കും.
എം.സി കമറുദ്ദീൻ എം.എൽ.എ ഉൾപ്പടെ കമ്പനിയുമായി ബന്ധപ്പെട്ടവർ അനധികൃത സ്വത്ത് സമ്പാദനം നടത്തിയിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കുന്നുണ്ട്. അതേസമയം ആദ്യം രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിൽ കർശന വ്യവസ്ഥയോടെ എം.സി കമറുദ്ദീന് ഹൈക്കോബ്രാ ജാമ്യം അനുവദിച്ചു. മറ്റു കേസുകൾ നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങാനാവില്ല. ഒളിവിൽ പോയി മാസങ്ങൾ കഴിഞ്ഞിട്ടും ഇത് വരെയായും അന്വേഷണ സംഘത്തിന് മാനേജിംഗ് ഡയറക്ടർ പൂക്കോയ തങ്ങളെ പിടികൂടാനായിട്ടില്ല.