കൂടിക്കാഴ്ചയും വേര്‍പിരിയലും

| ദയാബായി എഴുതിയ കവിത

Update: 2022-12-31 12:12 GMT
Click the Play button to listen to article

ഓരോ തവണയും നിന്നെ കണ്ടുമുട്ടുന്നത്

വേര്‍പിരിയാന്‍ മാത്രമാണെന്നെനിക്കറിയാം,

നമുക്കൊരുമിച്ച് കുറച്ചു കാലമേയുള്ളൂ.

ഓരോ തവണ വേര്‍പിരിയുമ്പോഴും എന്റെ ഒരു ഭാഗം മരിക്കുന്നു,

വേര്‍പിരിയലിന്റെ വേദന ആഴത്തില്‍ അനുഭവപ്പെടുന്നു.

സുഹൃത്തായ മരണം നമ്മളെ വേര്‍പെടുത്താന്‍ നമുക്ക് ചുറ്റും തിരിയുന്നു.

ഇത് പറയുന്നതിന്

എന്നോട് പക വേണ്ട,

ഇതാണ് സത്യം,

ഇതാണ് നമ്മുടെ വിധി.

ദയവുചെയ്ത് പൊക്കിള്‍കൊടി മുറിക്കരുത്.

അത് എന്റെ ജീവിതത്തെ ഇല്ലാതാക്കിയേക്കാം.

പൊക്കിള്‍കൊടി മുറിക്കരുത്.

പൊക്കിള്‍കൊടി മുറിക്കരുത്.

എന്റെ അസ്തിത്വം നിന്നില്‍ നിന്ന് വേര്‍പ്പെടുന്നത് എനിക്ക് ചിന്തിക്കാനേ പറ്റില്ല.

വേറാരു പൊക്കിള്‍ കൊടി കൂടി എനിക്കുണ്ട്

മാതൃദൈവവുമായുള്ള അഭേദ്യമായ ബന്ധം,

അത് മാത്രമാണ് എന്നെ മുന്നോട്ടു നയിക്കുന്നത്.

അതീത മൂല്യവുമായുള്ള വിനിമയമാണ് ഈ ചരടിന്റെ രഹസ്യം

അത് വിച്ഛേദിക്കരുത്.

ചില സമയങ്ങളില്‍ അതൊരു ഹലോ മാത്രമാണ്.

മറ്റു ചിലപ്പോള്‍ കണ്ണിലെ കണ്ണീര്‍ പ്രവാഹവും.

ചിലപ്പോള്‍

നിരാശയില്‍ മുട്ടുകുത്തുന്നു.

മറ്റു ചിലപ്പോള്‍ പ്രതീക്ഷ അവശേഷിക്കുന്നു.

മിക്കപ്പോഴും ഇത് ഈ അനന്ത സാന്നിധ്യത്തിലെ അവശേഷിപ്പാണ്.

ജീവനെയും ഊര്‍ജത്തെയും ഉപയോഗിച്ച് കൊണ്ടുള്ള

സ്വാഭാവിക നിലനില്‍പ്പ്.

വിവര്‍ത്തനം: റാഷിദ നസ്രിയ

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - റാഷിദ നസ്രിയ

Writer

Similar News

അടുക്കള
Dummy Life
Behind the scene