അപരിചിതര്‍

| കവിത

Update: 2022-10-12 10:31 GMT
Click the Play button to listen to article

പണ്ട് അപരിചിതരായി

ഭൂമിയുടെ രണ്ടു ദിക്കില്‍

ജീവിച്ചവര്‍

പാറയുടെ അടിയിലെ

വഴുക്കുകല്ലില്‍

മറിഞ്ഞു വീണ

നിമിഷം അറിയാതെ

ചുംബിച്ചു

ട്രെയിനിന്റെ പ്രകമ്പനം

പോലെ ഉടലില്‍

ഒരു കാര്‍മേഘം

ഉരുണ്ടു കളിച്ചു

അവള്‍ അതിനെ

ഭ്രാന്തെന്നു വിളിച്ചു

അവന്റെ കാലുകളില്‍

പ്രണയം സ്വര്‍ണചിറകു

തുന്നി കൊടുത്തു

വര്‍ഷങ്ങളെ

കടലെടുത്തു തീര്‍ത്തപ്പോള്‍

ചിറകു കരിഞ്ഞു,

വ്രണപെട്ടു

അവനില്‍ ഒരു

പുഴു ജനിച്ചു


അവളപ്പോഴും

സ്വര്‍ണച്ചിറക്

മറച്ചു വെച്ച്

അവന്‍ പറക്കാതെ

ഇരിക്കുകയാണെന്നു

വെറുതെ ചിന്തിച്ചു.

മുറിവുകള്‍ കൂട്ടിവെച്ചു

ഒരുനാള്‍ അവന്‍

തന്റെ ചിറകു പരത്തി

കടല്‍ പാലത്തിലൂടെ

പറന്നകന്നു

ഒറ്റ തുരുത്തില്‍,

വഴുക്കു പാറയില്‍,

അദൃശ്യമായ

ഒരു വരി പോലെ

അവളുടെ ഭ്രാന്ത്

മരിച്ചു വീണു

പണ്ട് അപരിചിതരായി

ഭൂമിയുടെ ദിക്കില്‍

ജീവിച്ചവര്‍,

മരണക്കിടക്കയിലും

ഒന്നെന്നു പുലമ്പിയവര്‍

വെറുപ്പിന്റെ നീലത്തടാകത്തില്‍

തുഴഞ്ഞു നീങ്ങി

അവളപ്പോഴും

സ്വര്‍ണ ചിറകു ഒളിപ്പിച്ച

ശലഭമെന്നു

നിനച്ചു മരുദ്വീപില്‍

ഏകാന്തയായി ഉറങ്ങി.


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - സ്‌നേഹ മാണിക്കത്ത്

Writer

Similar News

അടുക്കള
Dummy Life
Behind the scene