നനവ്

| കവിത

Update: 2023-11-27 08:14 GMT
Advertising

നാം കണ്ടുമുട്ടിയ

ദിവസങ്ങള്‍ക്ക്

ഭാഷയുണ്ടായിരുന്നില്ല.

ഖരാവസ്ഥ.

പരിചയമുള്ള അന്യതയും.

കുത്തും കോമയും

അടിവരയുമില്ലാത്ത നോട്ടവും.

മൗനത്തിലേക്കൊതുങ്ങി

കവിതകള്‍ കൈമാറി.

നീറിനീറി പൊള്ളുന്ന

വരികള്‍ വാ പിളര്‍ന്നുകിടക്കുന്നു.

അന്നേരം ശൂന്യത

കലങ്ങിയും തെളിഞ്ഞും,

പിന്നെയും

പിന്നെയും;

പെട്ടെന്നുതന്നെ വിഴുങ്ങി.

ഖരാവസ്ഥ.

മടുപ്പോ?

പിരിമുറുക്കമോ?

അവന്‍ തലതാഴ്ത്തി.

അവളും.

വാക്കുകള്‍ ഉള്ളിലൊതുക്കി

കണ്ണുകളില്‍ കണ്ണുനീരമര്‍ത്തിപ്പിടിച്ച്

അടഞ്ഞടഞ്ഞ്

പോവുന്ന

അടുപ്പവും

ആഴവും.

ഏകാന്തതയും അയവിറക്കി

അവനവനിലേക്ക് മടങ്ങിയിരുവരും.




 


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ശ്രീന. എസ്

Writer

Similar News

അടുക്കള
Dummy Life