തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങള്‍; കാണാം രണത്തിന്റെ ട്രെയിലര്‍
Update: 2018-08-29 15:02 GMT
പൃഥ്വിരാജ് ചിത്രം രണത്തിന്റെ ട്രെയിലറെത്തി. മോഹന്‍ലാലാണ് ട്രെയിലര്‍ പുറത്തിറക്കിയത്. പേര് സൂചിപ്പിക്കും പോലെ ഒരു ആക്ഷന്‍ ചിത്രമാണ് രണം . വില്ലന്‍ വേഷത്തിലെത്തുന്നത് റഹ്മാനാണ് . ഇഷാ തല്‍വാറാണ് നായിക. നന്ദു, ശ്യാമപ്രസാദ്, അശ്വിന്‍കുമാര്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഹേ ജൂഡിന്റെ തിരക്കഥാകൃത്തായ നിര്‍മല്‍ സഹദേവ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിദേശത്താണ് ചിത്രീകരണം. സെപ്റ്റംബര്‍ 6ന് ചിത്രം പ്രദര്‍ശനത്തിനെത്തും.