ജനങ്ങളുടെ പിന്തുണയും പ്രാർത്ഥനയും ആവശ്യപ്പെട്ട് നടൻ ദിലീപിന്റെ ഫേസ്ബുക്ക് വീഡിയോ
പ്രശസ്‌ത ക്യാമറാമാൻ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന ത്രീ ഡി ചിത്രമായ പ്രൊഫ. ഡിങ്കനാണ് റിലീസിനൊരുങ്ങുന്ന മറ്റൊരു ദിലീപ് ചിത്രം
ജനങ്ങളുടെ പിന്തുണയും പ്രാർത്ഥനയും ആവശ്യപ്പെട്ട് നടൻ ദിലീപിന്റെ ഫേസ്ബുക്ക് വീഡിയോ. പുതിയ ചിത്രമായ 'കോടതി സമക്ഷം ബാലൻ വക്കീലി'ന്റെ ടീസർ കാണുന്നതിനും പിന്തുണയ്‌ക്കുന്നതിനും വേണ്ടിയാണ് ദിലീപ് ഫേസ്ബുക്കിലൂടെ തന്റെ ആരാധകരോട് അഭ്യർത്ഥിച്ചിരിക്കുന്നത്. ഡിസംബർ 27ന് വൈകിട്ട് ആറിനാണ് ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്യുന്നതെന്ന് ദിലീപ് അറിയിച്ചു
പുതുവത്സരാശംസകളോടെ കോടതി സമക്ഷം ബാലൻ വക്കീൽ ...! ടീസർ നാളെ 6 pm ന് എന്നും തനിക്ക് തന്ന പിന്തുണയ്ക്ക് നന്ദി പറഞ്ഞു ദിലീപ്
Posted by Cinema Pranthan on Wednesday, December 26, 2018
ബി.ഉണ്ണികൃഷ്‌ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിക്കുള്ള വക്കീലായാണ് ദിലീപ് ചിത്രത്തിൽ എത്തുന്നത്. പാസഞ്ചർ എന്ന ചിത്രത്തിന് ശേഷം ദിലീപ് വക്കീൽ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ മംമ്ത മോഹൻദാസും പ്രിയാ ആനന്ദുമാണ് നായികമാരാകുന്നത്. ദിലീപും ബി.ഉണ്ണികൃഷണനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ബാലൻ വക്കീലിനുണ്ട്.
പ്രശസ്‌ത ക്യാമറാമാൻ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന ത്രീ ഡി ചിത്രമായ പ്രൊഫ. ഡിങ്കനാണ് റിലീസിനൊരുങ്ങുന്ന മറ്റൊരു ദിലീപ് ചിത്രം. ന്യൂ ടി.വിയുടെ ബാനറിൽ സനൽ തോട്ടം നിർമ്മിക്കുന്ന പ്രൊഫ. ഡിങ്കന്റെ രചന നിർവഹിക്കുന്നത് റാഫിയാണ്.